August 20, 2026

ജെ.എസ്.ഓ വൈ.എ മലബാര്‍ ഭദ്രാസന കലോത്സവം സംഘടിപ്പിച്ചു

0
site-psd-423
By ന്യൂസ് വയനാട് ബ്യൂറോ

കണിയാമ്പറ്റ:കണിയാമ്പറ്റ സെന്റ്.ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ നടന്ന വിവിധ മത്സരങ്ങളില്‍ അഞ്ചു മേഖലകളില്‍ നിന്നും നൂറില്‍ പരം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. ഓവറോള്‍ ചാംപ്യന്‍ഷിപ് വിന്നേഴ്സ് ട്രോഫി ബത്തേരി,മീനങ്ങാടി മേഖലകള്‍ പങ്കിട്ടെടുത്തു.
പുല്‍പള്ളി മേഖല ഫസ്റ്റ് റണ്ണര്‍ അപ്പും നീലഗിരി മേഖല സെക്കന്‍ഡ് റണ്ണര്‍ അപ്പും കരസ്ഥമാക്കി.മലബാര്‍ ഭദ്രസന മെത്രാപ്പോലീത്ത ഡോ.ഗീവര്‍ഗീസ് മോര്‍ സ്‌തെഫനോസ് ഉദ്ഘാടനം ചെയ്തു.ജെ.എസ്.ഓ. വൈ.എ മലബാര്‍ ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.എല്‍ദോ പനച്ചിയിലിന്റെ അധ്യക്ഷനായി.

സമാപന സമ്മേളനത്തില്‍ കലോത്സവ കണ്‍വീനര്‍ മനോജ് കല്ലരിക്കാട്ട് സ്വാഗതം ആശംസിച്ചു..പ്രസ്തുത ചടങ്ങില്‍ വിജയികള്‍ക്കുള്ള ട്രോഫിയും മൊമെന്റോയും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.വൈദിക സെക്രട്ടറി ഫാ.മത്തായി കുഞ്ഞ് ചാത്തനാട്ടുകുടി,മലബാര്‍ ഭദ്രാസന സെക്രട്ടറി ഫാ.ബേസില്‍ കരനിലത്ത്, സണ്‍ഡേ സ്‌കൂള്‍ വൈസ് പ്രസിഡന്റ് ഫാ.ബേബി പൗലോസ് ഓലിക്കല്‍,ഫാ മത്തായി അതിരുമ്പുഴയില്‍,ഫാ.എല്‍ദോ മനയത്ത്,ഫാ.സിനു ചാക്കോ,എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു.ഫാ.അനൂപ്,ഫാ.ഷിന്‍സണ്‍ മത്തോക്കില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ജെ.എസ്.ഒ.വൈ.എ മലബാര്‍ ഭദ്രാസന സെക്രട്ടറി എല്‍ദോസ് കെ.പി നന്ദി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *