May 25, 2026

അല്‍ഷിഫാന് ആദരമൊരുക്കി പനമരം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി

0
site-psd-435
By ന്യൂസ് വയനാട് ബ്യൂറോ

പനമരം : സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന് വീണുകിട്ടിയ 12,000 രൂപ അധ്യാപികയെ ഏല്‍പിച്ച് മാതൃകയായ പനമരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി അല്‍ഷിഫാന് ആദരമൊരുക്കി പനമരം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി. പനമരം കൂളിവയല്‍ സ്വദേശി വാഴയില്‍ നിസാമുദ്ദീന്റെയും ഖദീജയുടെയും മകനാണ് ഈ മിടുക്കന്‍.യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് നൗഫല്‍ വടകര,ജന സെക്രട്ടറി സാലി ദാരോത്, ട്രഷറര്‍ അന്‍വര്‍ കാരികുയ്യന്‍, വൈസ് പ്രസിഡന്റ് ബാവ ഷാനവാസ്,എം എസ് എഫ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുബഷിര്‍,യൂത്ത് ലീഗ് ശാഖ ജന സെക്രട്ടറി അഷ്റഫ്,വൈസ് പ്രസിഡന്റ് നിസാര്‍ തിരുവാള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *