സിപിഐഎം കാല്‍നട പ്രചരണ ജാഥ നടത്തി
തിരുനെല്ലി: സിപിഐഎം തിരുനെല്ലി പഞ്ചായത്ത് കാല്‍നട പ്രചരണ ജാഥ തിരുനെല്ലി കൂമ്പാരകുനിയില് വെച്ച് പാര്‍ട്ടി ജില്ലാ സെക്രട്ടറി സഖാവ് കെ റഫീഖ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.സി കെ ശങ്കരന് സ്വാഗതം പറഞ്ഞു, പി എന്‍ ഹരീദ്രന് അധ്യക്ഷനായി. പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ പി വി സഹദേവന്, പഞ്ചായത്ത് പ്രസിഡന്റ് പി വി ബാലകൃഷ്ണന്, കെ ടി ഗോപിനാഥന്, ടി കെ സുരേഷ്,ജാഥ വൈസ് ക്യാപ്റ്റന്‍ ഗിരിജ ടീച്ചര്‍, ജാഥ മാനേജര്‍ ബിജു കുഞ്ഞുമോന് എന്നിവര്‍ സംസാരിച്ചു.ജാഥ ക്യാപ്റ്റന്‍ ജിതിന് കോമത്ത് നന്ദി പറഞ്ഞു സംസാരിച്ചു.
ജാഥ 23,24,25 തീയതികളില്‍ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും കാല്‍നടയായി സഞ്ചരിച്ച് പഞ്ചായത്ത് നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളോട് വിശദികരിച്ച് 25 ന് വൈകിട്ട് കാട്ടിക്കുളത്ത് സമാപിക്കും. സമാപന പൊതുയോഗം ഉദ്ഘാടനം പട്ടികജാതി പട്ടിക്കവര്‍ഗ പിന്നോക്ക ക്ഷേമവകുപ്പ് മന്ത്രി സഖാവ് ഒ ആര് കേളു നിര്‍വ്വഹിക്കും.





Leave a Reply