പാനോം മുതല്‍ കുങ്കിച്ചിറ വരെ വനത്തിലൂടെ കടന്നു പോകുന്ന ഏഴ് കിലോമീറ്റര്‍ ഭാഗം തുറന്ന് നല്‍കാന്‍ നടപടി വേണം:എ.എന്‍.കുഞ്ഞിരാമന്‍
മാനന്തവാടി:പുതുശ്ശേരി – കുഞ്ഞോം -കുങ്കിച്ചിറച്ചിറ – പാനോം – വിലങ്ങോട് വഴി വടകരയിലെത്തുന്ന 31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് യാഥാര്‍ഥ്യമാക്കുന്നതിനായി പാനോം മുതല്‍ കുങ്കിച്ചിറ വരെ വനത്തിലൂടെ കടന്നു പോകുന്ന ഏഴ് കിലോമീറ്റര്‍ ഭാഗം തുറന്ന് നല്‍കാന്‍ നടപടി വേണമെന്ന് എടവക മുന്‍ ഗ്രാമപഞ്ചായത്തംഗം എ.എന്‍.കുഞ്ഞിരാമന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.റോഡ് യാഥാര്‍ഥ്യമാക്കുന്നതിനായി 1976 ല്‍ നാട്ടുകാര്‍ കുഞ്ഞോത്ത് നിന്ന് വിലങ്ങാട്ടേക്ക് പദയാത്ര നടത്തിയിരുന്നു.കുറഞ്ഞ ദൂരത്തില്‍ നിശ്ചിത സമയത്തിനുള്ളില്‍ തീര്‍ക്കാന്‍ കഴിയുമെന്ന റിപ്പോര്‍ട്ടും നിലനില്‍ക്കുന്നുണ്ടെന്നും കുഞ്ഞിരാമന്‍ പറഞ്ഞു.
തുടര്‍ന്ന് കര്‍മ്മ സമിതിക്ക് രൂപം നല്‍കി.1995ല്‍ പദ്ധതി ഇന്റര്‍ ഡിസ്ട്രക്റ്റ് റോഡ് സ്‌കീമില്‍ ഉള്‍പ്പെടുത്തിയെങ്കിലു ത്രിതല പഞ്ചായത്ത് രൂപീകരണത്തിന് ശേഷം നടപടികള്‍ നിലക്കുകയായിരുന്നു.1998 ല്‍ വന നിയമം കര്‍ശനമാക്കിയതോടെ റോഡ് യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷ മങ്ങുകയും ചെയ്തു. പകരം ഭൂമി വിട്ടു നല്കിയാല്‍ വനഭൂമി വിട്ടു നല്കാം എന്ന് നിയമം വന്നതോടെ 2010 -15 കാലഘട്ടത്തില്‍ വാണിമേല്‍ പഞ്ചായത്ത് ഭരണസമിതി പകരം ഭൂമി വിട്ടു നല്കാന്‍ തയ്യാറായതിന്റെ അടിസ്ഥാനത്തില്‍ 4.348 ഹെക്ടര്‍ വനഭൂമി വിട്ടു നല്കാനും257 മരങ്ങളുടെ വില നല്‍കാനും തീരുമാനമായി. ഇത് സംബന്ധിച്ച് വാണിമേല്‍ പഞ്ചായത്ത് സര്‍ക്കാരില്‍ അപേക്ഷ നല്‍കി. എന്നാല്‍ തുടര്‍ നടപടികളൊന്നും ഉണ്ടായില്ല, പ്രളയ കാലഘട്ടത്തില്‍ വയനാട് ഒറ്റപ്പെട്ടപ്പോള്‍ റോഡിനായി ശബ്ദമുയര്‍ന്നിരുന്നു. ഈ റോഡ് ചുരുങ്ങിയ ചിലവില്‍ ,കുറഞ്ഞ ദൂരത്തില്‍ നിശ്ചിത സമയത്തിനുള്ളില്‍ തീര്‍ക്കാന്‍ കഴിയുമെന്ന റിപ്പോര്‍ട്ടും നിലനില്‍ക്കുന്നുണ്ടെന്നും കുഞ്ഞിരാമന്‍ പറഞ്ഞു.





Leave a Reply