കടുവ പശുവിനെ കൊന്നു
ചെതലയം: വയലില്‍ മേയാന്‍വിട്ട പശുവിനെ കടുവ ആക്രമിച്ചു കൊന്നു. ബത്തേരി ചെതലയം കൗണ്ടന്‍മൂലയില്‍ പുത്തനൂര്‍ പത്മനാഭന്റെപശുവിനെയാണ് കടുവ കൊലപെടുത്തിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.കാട്ടുനായ്ക്ക ഉന്നതിയോട് ചേര്‍ന്നുള്ള വയലില്‍ മേയാന്‍ വിട്ടപ്പോയാണ് കടുവ പശുവിനെ ആക്രമിച്ചത്.തങ്ങള്‍ ബഹളം വച്ചതോടെയാണ് കടുവ പശുവിനെ വിട്ട് വനത്തിലേക്ക് മറഞ്ഞതെന്ന് ഉന്നതി നിവാസികള്‍ പറഞ്ഞു.സ്ഥലത്ത് കാമറവെച്ച് നിരീക്ഷണം നടത്തണമെന്നും കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.





Leave a Reply