ജില്ലാതല ചിത്രരചന മത്സരം സംഘടിപ്പിച്ചു
പരമ്പരാഗത കൈത്തറി വസ്ത്രങ്ങളുടെ പ്രചരാണാര്‍ത്ഥം കൈത്തറി വസ്ത്ര ഡയറക്ടറേറ്റും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി ജില്ലയിലെ എല്‍.പി. യു.പി, ഹൈസ്‌കൂള്‍ കുട്ടികള്‍ക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു.മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന മത്സരത്തില്‍ എല്‍.പി, യു.പി, ഹൈസ്‌ക്കൂള്‍ വിഭാഗങ്ങളിലായി വിവിധ സ്‌ക്കൂളുകളില്‍ നിന്ന് ഇരുന്നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയന്‍ ഉദ്ഘാടനവും സമ്മാനദാനവും നിര്‍വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ അശ്വിന്‍, പി.കുമാര്‍ അധ്യക്ഷനായി.
ഡെപ്യൂട്ടി രജിസ്ട്രാര്‍ വി.എന്‍ സജിത് കുമാര്‍, വൈത്തിരി താലൂക്ക് ഓഫീസിലെ ഉപജില്ല വ്യവസായ ഓഫീസര്‍ അയ്യപ്പന്‍, ജില്ലാ വ്യവസായ കേന്ദത്തിലെ ഉപജില്ല വ്യവസായ ഓഫീസര്‍ മുഹമ്മദ് നയിം , വൈത്തിരി താലൂക്ക് ഓഫീസിലെ ജൂനിയര്‍ സഹകരണ ഇന്‍സ്‌പെക്ടര്‍ രാജിമോള്‍ എന്നിവര്‍ സംസാരിച്ചു. പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.





Leave a Reply