തൃക്കൈപ്പറ്റ ശിവ ക്ഷേത്രത്തില്‍ പണി പൂര്‍ത്തിയായ പ്രദക്ഷിണ വഴി ഭഗവാന് സമര്‍പ്പിച്ചു
തൃക്കൈപ്പറ്റ :ശിവക്ഷേത്രത്തിലെ ക്ഷേത്ര പ്രദക്ഷിണ വഴി മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ.കെ വാസു മാസ്റ്റര്‍ സമര്‍പ്പണം നടത്തി.ക്ഷേത്ര പുരോഗതിക്ക് വേണ്ടി ദേവസ്വം ബോര്‍ഡിന്റെ എല്ലാവിധ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ രാമചന്ദ്രന് അധ്യക്ഷനായി. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് .അഡ്വ ചാത്തുക്കുട്ടി, മുന്‍ മെംബര്‍,കേശവന്, എക്സിക്യൂട്ടീവ് ഓഫീസര്‍,ജിതേഷ്, മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍, കെ. സി. സദാനന്ദന്, കമ്മിറ്റി പ്രസിഡണ്ട് എന്‍.വി. സുബ്രണ്യസ്വാമി, പുളിയാംപറ്റ ക്ഷേത്രം കമ്മറ്റി പ്രസിഡണ്ട് സുധാകരന്, ക്ഷേത്രം കമ്മറ്റി സെക്രട്ടറി കെ.മോഹന ചന്ദ്രന് ഉണ്ണിത്താന്,ജോയിന്റ സെക്രട്ടറി പ്രമോദ് തൃക്കൈപ്പറ്റ,എന്നിവര്‍ സംസാരിച്ചു.





Leave a Reply