May 3, 2026

യു.ഡി.എഫ് വെള്ളമുണ്ട പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

0
site-psd-526
By ന്യൂസ് വയനാട് ബ്യൂറോ

തരുവണ:വികസന മുരടിപ്പും,സ്വജനപക്ഷ പാതവും മാത്രം കൈമുതലാക്കിയ വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് എല്‍.ഡി.എഫ് ഭരണ സമിതിക്കു ശക്തമായ തിരിച്ചടി നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് യു.ഡി.എഫ്.വെള്ളമുണ്ട പഞ്ചായത്ത് കണ്‍വെന്‍ഷന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു.ഒറ്റക്കെട്ടായി രംഗത്തിറങ്ങാന്‍ യു.ഡി.എഫ്.നേതൃ യോഗം തീരുമാനിച്ചു.മോയി വാരാമ്പറ്റ അദ്ധ്യക്ഷനായി.മുസ്ലിം ലീഗ് മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്റ് സി.പി.മൊയ്തു ഹാജി യോഗം ഉദ്ഘാടനം ചെയ്തു.മിഷന്‍ 2025 കര്‍മ്മപദ്ധതി ഡി.സി.സി.ജനറല്‍ സെക്രട്ടറി അഡ്വ.എം.വേണുഗോപാല്‍ വിശദീകരിച്ചു.

ഇടത് തുര്‍ഭരണത്തിനെതിരെ നവംബര്‍ 2,3 തിയ്യതികളില്‍ മുസ്ലിം ലീഗ് നടത്തുന്ന ഗ്രാമയാത്രയും 7,8 തിയ്യതികളില്‍ കോണ്‍ഗ്രസ്സ് നടത്തുന്ന ഗ്രാമത്തെ തട്ടി ഉണര്‍ത്തും യാത്രയും വിജയിപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു.

ചിന്നമ്മ ജോസ്, ഉസ്മാന്‍ പള്ളിയാല്‍, ഷാജി ജേക്കബ്, ടി.കെ.മമ്മൂട്ടി, അമ്മത് കൊടുവേരി, എന്‍.കെ.പുഷ്പലത, ഇ.വി. സിദ്ധീഖ്, എം.ലതിക, പി.മുഹമ്മദ്, സി.സി.അബ്ദുള്ള, മുനീര്‍ തരുവണ ,ഷറഫ് മാടമ്പള്ളി, കെ.കെ.സി.റഫീക്ക്, കെ.കെ.നാസര്‍, ഐ.സി.തോമസ്, പി.പ്രകാശന്‍, എ.മുഹമ്മദ്,ജില്‍ഷാദ്, ജോയി പള്ളിപ്പുറം, സി.പി.ജബ്ബാര്‍, സാജു എം.എം, ഷാജി പനമട, മുഹമ്മദ്, ഉനൈസ് ഒ.ടി, എന്നിവര്‍ പ്രസംഗിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *