വാളേരി സ്‌കൂളില്‍ എന്‍എസ്എസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
വാളേരി: വാളേരി ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിന് അനുവദിച്ച എന്‍എസ് എസ് യൂണിറ്റിന്റെ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് തോമസ് മാത്യു സ്വാഗതം ആശംസിച്ചു.പിടിഎ പ്രസിഡന്റ് ജയചന്ദ്രന്‍ വാളേരി അധ്യക്ഷനായി. എടവക ഗ്രാമ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ഉഷാ വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹയര്‍ സെക്കന്ററി ജില്ലാ കോഡിനേറ്റര്‍ ഷിവികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍എസ്എസ് ജില്ലാ കണ്‍വീനര്‍ കെ.എസ് ശ്യാല്‍ പദ്ധതി വിശദീകരണം നടത്തി.ഉമേഷ് ആലക്കല്‍, ഹെഡ്മിസ്ട്രസ് കെ.സപ്ന , ക്ലസ്റ്റര്‍ കണ്‍വീനര്‍ സാജിദ് പി.കെ, അനു, അജിത സുരേഷ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. പ്രോഗ്രാം ഓഫീസര്‍ ഹരി എ നന്ദി പ്രകാശിപ്പിച്ചു.





Leave a Reply