യു.ഡി.എഫ് ബ്ലോക്ക് ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി
മാനന്തവാടി:തൊണ്ടര്‍നാട്ഗ്രാമപഞ്ചായത്തില്‍ കോടികളുടെ അഴിമതി കണ്ടെത്തിയിട്ടും ഇടതു പക്ഷ ഭരണ സമിതിയെയും,ഉദ്യോഗസ്ഥരെയും സംരക്ഷിക്കുന്ന നിലപാടിനെതിരെ യു.ഡി.എഫ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ ബ്ലോക്ക് ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി.മാര്‍ച്ച് മുന്‍ ഡി.സി.സി.പ്രസിഡന്റ് അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം ചെയര്‍മാന്‍ അഡ്വ.എന്‍.കെ.വര്‍ഗീസ് അധ്യക്ഷനായി.മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.പി.അയൂബ് മുഖ്യ പ്രഭാഷണം നടത്തി.ബ്ലോക്ക് ഓഫീസിലെ സ്വജന പക്ഷ പാതവും,അഴിമതിയും അന്വേഷിക്കുക,മറ്റു ഗ്രാമ പഞ്ചായത്തുകളില്‍ ഭരണ സ്വാധീന മുപയോഗിച്ചു സമാന രീതിയിലുള്ള അഴിമതി നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിച്ചു.
പടയന്‍ മുഹമ്മദ് സ്വാഗതം പറഞ്ഞു.മുന്‍ മന്ത്രിപി.കെ.ജയലക്ഷ്മി, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.കുഞ്ഞബ്ദുല്ല, മണ്ഡലം പ്രസിഡന്റ് സി.പി.മൊയ്ദു ഹാജി എം.സി.സെബാസ്റ്റ്യന്‍,ജേകബ് സെബാ സ്റ്റ്യന്‍,അസീസ് കോറോം,ഉസ്മാന്‍ പള്ളിയാല്‍, പി.വി.എസ്.മൂസ്സ,പി.വി.ജോര്‍ജ്,ചിന്നമ്മജോസ്,എ.എം.നിശാന്ത്,പ്രദീപ് മാസ്റ്റര്‍,ഹാരിസ് കാട്ടിക്കുളം,ടി.മൊയ്ദു,കേളോത് അബ്ദുള്ള, അസീസ് വാളട്,ഇബ്രാഹിം മാസ്റ്റര്‍,ബെന്നി,കബീര്‍ മാനന്തവാടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





Leave a Reply