യുവാവിനെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
കമ്പളക്കാട്: ഒന്നാം മൈല്‍ റോഡില്‍ പുതുതായി പണി നടക്കുന്ന ബില്‍ഡിങ്ങിന് മുകളിലാണ് യുവാവ് എന്ന് തോന്നുന്ന ആളുടെ മൃത ദേഹം കത്തി കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കാലില്‍ ചുവന്ന വയര്‍ ബന്ധിപ്പിച്ച നിലയില്‍ ജീന്‍സും ടി ഷര്‍ട്ടും ധരിച്ച ആളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.ഇതര സംസ്ഥാന തൊഴിലാളിയാണ് എന്നാണ് പ്രാഥമികമായി മനസ്സിലാക്കാന്‍ സാധിക്കുന്നത്.പെട്രോള്‍ കൊണ്ടുവന്ന ഒരു കുപ്പി മദ്യക്കുപ്പി ഒരു ബാഗ് എന്നിവയും കണ്ടെത്തിയിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു ഫോറന്‍സിക് ഉദ്യോഗസ്ഥരും എത്തിക്കും.
കമ്പളക്കാട് ഒന്നാം മൈലില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിന് മുകളില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കാലുകള്‍ കെട്ടിടത്തിന്റെ അടുത്തുള്ള തൂണില്‍ ഒരു വയറു ഉപയോഗിച്ച് ബന്ധിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.ആത്മഹത്യ ആണെന്നാണ് പ്രാഥമികമായി മനസ്സിലാക്കാന്‍ കഴിയുന്നത് പോലീസ് അന്വേഷണം നടത്തുന്നുണ്ട് ആളുകള്‍ക്ക് പരിചയമില്ലാത്ത ആളാണ് ഇയാളെ എന്നാണ് പ്രതീക്ഷ വാശികള്‍ പറയുന്നത് അതുകൊണ്ടുതന്നെ ഇതര സംസ്ഥാന തൊഴിലാളി എന്ന നിലയ്ക്ക് സംശയം തോന്നുന്നത്.





Leave a Reply