സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് ഗെയിംസ് റസ്‌ലിംങ്ങിൽ സംസ്ഥാനത്തെ എറ്റവും മികച്ച വിദ്യാലയമായി ജി വി എച്ച് എസ് എസ് മാനന്തവാടി
സംസ്ഥാന മത്സരത്തിൽ 3 സ്വർണവും 6 വെങ്കലവും നേടിയാണ് വിദ്യാലയം ഈ നേട്ടം കൈവരിച്ചത് . സംസ്ഥാനത്തെ മികച്ച സ്പോർട്സ് സ്കൂളുകളോട് മത്സരിച്ചാണ് ഈ നേട്ടം എന്നത് എറെ അഭിമാനകരമാണ് . വിദ്യാലയത്തിലെ കായികാധ്യാപകനും ജില്ലാ സ്പോർട്സ് കോർഡിനേറ്ററുമായ ജെറിൽ സെബാസ്റ്റ്യൻ്റെ കീഴിലാണ് പരിശീലനം . അഭിഷേക് എ.വി , നോയൽ മാനുവൽ , ജൂഡ്‌സിയ വില്യംസ് എന്നിവർ സ്വർണ മെഡൽ നേടി ദേശീയ മത്സരത്തിന് യോഗ്യത നേടി . വിജയ് , അഫ്രീദ , അർനവ് , മുഹമ്മദ് നിഹാൽ , അഭിജിത്ത് , ആസ്റ്റിൻ വില്യംസ് എന്നിവർ വെങ്കല മെഡലും കലസ്ഥമാക്കി . കൂടാതെ വിദ്യാലയത്തിലെ റസ്‌ലിംങ് അക്കാഡമിയിൽ പരിശീലിച്ച് ഇപ്പോൾ സ്പോർട്സ് സ്‌കൂളുകളിൽ പഠിക്കുന്ന ശിവ , നിവേദ്യ , അലോണ എന്നിവരും സ്വർണമെഡൽ നേടി മാഷിൻ്റെ ശിഷ്യരുടെ സ്വർണ മെഡൽ നേട്ടം 6 ആയി . അക്കാഡിമിയിൽ പരിശിലിക്കുന്ന എൽ എഫ് സ്‌കൂളിലെ സംഞ്ജനക്ക് വെള്ളി മെഡലും ലഭിച്ചു .വിജയികളെ സ്റ്റാഫും പിടിഎയും അഭിനന്ദിച്ചു





Leave a Reply