August 20, 2026

വയനാട് പാക്കേജില്‍ 498 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു

0
site-psd-609
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി : മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ ഒലിവയല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയ്ക്ക് 498 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അറിയിച്ചു. 2025-26 വര്‍ഷത്തെ വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് ഭരണാനുമതി ലഭിച്ചത്. 18 മാസത്തിനുള്ളില്‍ പ്രവര്‍ത്തി പൂര്‍ത്തീകരിക്കണം. എത്രയും പെട്ടെന്ന് സാങ്കേതികാനുമതിയോടെ പ്രവര്‍ത്തനം ടെണ്ടര്‍ ചെയ്യാന്‍ കഴിയുമെന്നും എം.എല്‍.എ അറിയിച്ചു.

ഒലിവയല്‍ ലിഫ്റ്റ് പദ്ധതി നെല്‍കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് വളരെയേറെ പ്രയോജനപ്രദമായ പദ്ധതിയാണ് 100 ഏക്കറില്‍ അധികം നെല്‍പ്പാടങ്ങള്‍ ഉള്ള ഈ പ്രദേശത്ത് പദ്ധതി യാഥാര്‍ത്ഥ്യമാവുന്നതോടെ ഇരുപ്പു കൃഷി നടപ്പിലാക്കാന്‍ സാധിക്കും നെല്‍ കര്‍ഷകര്‍ക്ക് ഏറെ ഗുണപ്രദമായ ഈ പദ്ധതിയാണിത് ഒലിവയല്‍, മാട്ടിയമ്പം, എതിര്‍ക്കുന്ന്, കുനിമല്‍, നെല്ലിച്ചോട്, കാരാട്ട്കുന്ന്, മൈലമ്പാടി എന്നീ പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് നഞ്ച, പുഞ്ച നെല്‍കൃഷിയും മറ്റ് കൃഷികള്‍ക്കും ഈ പദ്ധതി പ്രയോജനപ്പെടും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *