May 3, 2026

തിരുനെല്ലി ക്ഷേത്രത്തില്‍ പുത്തരിയുത്സവം ആഘോഷിച്ചു

0
site-psd-631
By ന്യൂസ് വയനാട് ബ്യൂറോ

തിരുനെല്ലി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ പുത്തരി ഉത്സവം ആഘോഷിച്ചു. തിരുനെല്ലി ദേശത്ത് ആദ്യമായി വിളഞ്ഞ നെല്‍ക്കതിര്‍ തിരുനെല്ലി പെരുമാളിന് സമര്‍പ്പിക്കുന്ന ചടങ്ങാണിത്. തിരുനെല്ലി ക്ഷേത്രത്തിന്റെ പ്രധാന ഉപക്ഷേത്രമായ ആക്കൊല്ലി അമ്മക്കാവ് പരിസരത്തു നിന്ന് അവകാശികള്‍ നെല്‍ക്കതിര്‍ ശേഖരിക്കും. ഇവ കറ്റകളാക്കി വാദ്യമേളങ്ങളുടെ അകമ്പടിയോടെ തിരുനെല്ലി ക്ഷേത്രത്തിനു സമീപത്തെ ദൈവത്താര്‍ മണ്ഡപത്തിലെത്തിക്കും. ദൈവത്താര്‍ മണ്ഡപത്തിലെത്തിക്കുന്ന നെല്‍ക്കറ്റകള്‍ ജീവനക്കാര്‍ സ്വീകരിക്കും. ഇന്നു ദൈവത്താര്‍ മണ്ഡപത്തില്‍ നിന്ന് ക്ഷേത്രത്തിലേക്ക് കതിര്‍ എഴുന്നള്ളിച്ചു.ശേഷം മേല്‍ശാന്തി ഇ.എന്‍. കൃഷ്ണന്‍ നമ്പൂതിരി കതിര്‍പൂജ നടത്തി ഇവ ഭക്തര്‍ക്ക് വിതരണം ചെയ്തു. പുത്തരി സദ്യയും നടത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *