വെറ്ററിനറി സയന്‍സ് കോണ്‍ഗ്രസ്:പ്രബന്ധാവതരണം ഇന്ന് പൂര്‍ത്തിയാകും
കല്‍പ്പറ്റ: ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരള സംഘടിപ്പിക്കുന്ന പതിനേഴാമത് വെറ്ററിനറി സയന്‍സ് കോണ്‍ഗ്രസ് കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ പൂക്കോട് കാമ്പസില്‍ തുടങ്ങി. കാമ്പസിലെ കബനി ഓഡിറ്റോറിയത്തില്‍ ബംഗളൂരു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ന്യൂട്രീഷന്‍ ആന്‍ഡ് ഫിസിയോളജി ഡയറക്ടര്‍ ഡോ.അര്‍ഥബന്ധു സാഹു ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ വെറ്ററിറി അസോസിയേഷന്‍ നോര്‍ത്ത് സോണ്‍ വൈസ് പ്രസിഡന്റ് ഡോ.കെ. ജയരാജ് അധ്യക്ഷനായി.കെവിഎഎസ്യു വൈസ് ചാന്‍സലര്‍ പ്രഫ.ഡോ.കെ.എസ്. അനില്‍ മുഖ്യപ്രഭാഷണം നടത്തി.
സയന്‍സ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന പ്രബന്ധങ്ങളുടെ സമാഹാരം മണ്ണുത്തി വെറ്ററിനറി കോളജ് ഫാക്കല്‍ട്ടി ഡീന്‍ ഡോ.കെ. അല്ലി പ്രകാശനം ചെയ്തു.
കേരളം, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലുങ്കാന, ഉത്തര്‍പ്രദേശ്, ഹരിയാന, കര്‍ണാടക, തമിഴ്നാട്, പോണ്ടിച്ചേരി സംസ്ഥാനങ്ങളില്‍നിന്നായി 200 ഓളം വെറ്ററിനറി പ്രഫഷണലുകളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. വെറ്ററിനറി സയന്‍സ് ഇന്‍ പ്രാക്ടീസ്, ബേസിക് വെറ്ററിനറി ആന്‍ഡ് അലൈഡ് സയന്‍സ്, അനിമല്‍ ഹെല്‍ത്ത് സയന്‍സസ്, അനിമല്‍ പ്രൊഡക്ഷന്‍ മാനേജ്മെന്റ് ആന്‍ഡ് വെല്‍ഫെയര്‍, വൈല്‍ഡ് ലൈഫ് മാനേജ്മെന്റ് ആന്‍ഡ് വെറ്ററിനറി സയന്‍സ്, അനിമല്‍ ഹെല്‍ത്ത് ടേക്സ് എ ടീം എന്നീ വിഷയങ്ങളില്‍ 174 ഗവേഷണ പ്രബന്ധങ്ങളാണ് സയന്‍സ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്നത്. മികച്ച പ്രബന്ധങ്ങള്‍ക്ക് ഡോ.ഭവദാസന്‍ മെമ്മോറിയല്‍ യംഗ് സയന്റിസ്റ്റ് അവാര്‍ഡ്, ഡോ.മുരുകേശന്‍ എന്‍ഡോവ്മെന്റ് എന്നിവ ഞായറാഴ്ച സമാപനച്ചടങ്ങില്‍ സമ്മാനിക്കും.
ഞായറാഴ്ച രാവിലെ ഒമ്പതിന് കര്‍ഷക-ശാസ്ത്രജ്ഞ മുഖാമുഖം നടക്കും. ക്ഷീരസംഘങ്ങള്‍ മുഖേന തെരഞ്ഞ ടുത്തവരടക്കം 100ല്‍പരം കര്‍ഷകര്‍ പങ്കെടുക്കുന്ന പരിപാടി കണ്ണൂര്‍ എല്‍എംടിസി പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ഓഫീസര്‍ ഡോ.ഒ.എം. അജിത ഉദ്ഘാടനം ചെയ്യും.
സയന്‍സ് കോണ്‍ഗ്രസിന്റെ ഭാഗമായി വെള്ളിയാഴ്ച വ്യവസായ സംഗമം നടന്നു. കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ.ഡോ.കെ.എസ്. അനില്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരള പ്രസിഡന്റ് ഡോ.എം.കെ. പ്രതീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. ആള്‍ടെക് ബയോടെക്നോളജി സൗത്ത് ഏഷ്യ റീജിയണല്‍ ഡയറക്ടര്‍ ഡോ.അമലന്‍ സയിദ് മു ഖ്യപ്രഭാഷണം നടത്തി. മൃഗസംരക്ഷണ മേഖലയിലെ വന്‍കിട കമ്പനികളുടെ പ്രതിനിധികള്‍ യുവ വെറ്ററിനറി ബിരുദധാരികളുമായി സംവദിച്ചതായി ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരള ജനറല്‍ സെക്രട്ടറി ഡോ.വി.പി.കെ. മോഹന്‍കുമാര്‍, സംഘാടക സമിതി സെക്രട്ടറി പ്രഫ.ഡോ.ബിന്ദ്യ ലിസ് ഏബ്രഹാം, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഡോ.യാന്‍സി മേരി ഐസക് എന്നിവര്‍ പറഞ്ഞു.





Leave a Reply