ബസ് സർവ്വീസുകൾ പുനസ്ഥാപിക്കണം
മാനന്തവാടി:നീണ്ട കാലത്തെ ഇടവേളക്ക് ശേഷം പുനരാരംഭിച്ച ബസ് സർവ്വീസുകൾ ദിവസങ്ങൾക്കകം നിർത്തിവെച്ച നടപടി പുനപരിശോധിക്കണമെന്ന് എടവക മുൻ ഗ്രാമ പഞ്ചായത്തംഗം എ എം കുഞ്ഞിരാമൻ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
മണ്ഡലത്തിൽ സമാനതകളില്ലാത്ത അടിസ്ഥാന സൗകര്യ വികസനമേർപ്പെടുത്തിയ മന്ത്രി ഒ ആർ കേളു നേരിട്ട് ഇടപ്പെട്ട് പുതുശേരി വളവ് സ്റ്റേ സർവ്വീസ് പുനരാരംഭിക്കുകയും നാട്ടുകാർ ബസ്സിന് ഗംഭീര സ്വീകരണം നൽകുകയും ചെയ്തിരുന്നു, എന്നാൽ എതാനും ദിവസം മാത്രം സർവ്വീസ് നടത്തി നഷ്ട്ടത്തിലാണെന്ന് പറഞ്ഞ് നിർത്തി വെച്ചിരിക്കുകയാണ്.ജനങ്ങളുടെ യാത്രാ ദുരിതത്തിന് പരിഹാരമായി ആരംഭിച്ച സർവ്വീസ് നിർത്തിയത് പ്രതിഷേധാർഹമാണ്.നിയമസഭ തിരഞ്ഞെടുപ്പ് വരെയെങ്കിലും സർവ്വീസ് നടത്തി ലാഭകാരമാകുമെന്ന് ജനങ്ങൾ പ്രതീക്ഷിച്ചിരുന്നു.മന്ത്രി നേരിട്ട് ഇടപ്പെട്ട് പുനരാരംഭിച്ച സ്റ്റേ സർവ്വീസും, ഇതൊടൊപ്പം റദ്ദാക്കപ്പെട്ട മറ്റ് സർവ്വിസുകളും പുനരാരംഭിക്കാൻ നടപടികൾ ഉണ്ടാവണമെന്ന് കുഞ്ഞിരാമൻ ആവശ്യപ്പെട്ടു





Leave a Reply