July 31, 2026

ഗ്ലോറിയ 25′ ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 20ന്

0
site-psd-281
By ന്യൂസ് വയനാട് ബ്യൂറോ

 

പുല്‍പ്പള്ളി: യേശുക്രിസ്തുവിന്റെ തിരുപ്പിറവി ആഘോഷത്തിന്റെ ഭാഗമായി മുള്ളന്‍കൊല്ലി ഫൊറോനയുടെ ‘ഗ്ലോറിയ 25’ ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 20ന് പുല്‍പള്ളിയില്‍. ഫൊറോനയിലെ 12 ഇടവകയിലെ വിശ്വാസികള്‍ പങ്കെടുക്കുന്ന ക്രിസ്മസ് റാലി, പൊതുസമ്മേളനം എന്നിവ നടത്തും. നൂറു കണക്കിനു ക്രിസ്മസ് പാപ്പമാരുടെയും വാദ്യമേളങ്ങളുടെയും കാരള്‍ ഗാനങ്ങളുടെയും അകമ്പടിയോടെ താന്നിത്തെരുവില്‍ നിന്നാരംഭിക്കുന്ന ക്രിസ്തുമസ് റാലി ടൗണിലെത്തി താഴെയങ്ങാടി ചുറ്റി തിരുഹൃദയ പള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് പൊതു സമ്മേളനവും കലാപരിപാടികളും നടത്തും.ഗ്ലോറിയ ആഘോഷങ്ങളുടെ വിജയത്തിന് വിപുലമായ സ്വാഗത സംഘം രൂപവല്‍ക്കരിച്ചു.

പുല്‍പള്ളി തിരുഹൃദയ ദേവാലയത്തില്‍ ചേര്‍ന്ന പൊതുസമ്മേളനം ഫൊറോനാ വികാരി ഫാ.ജോര്‍ജ് ആലുക്ക ഉദ്ഘാടനം ചെയ്തു. ഫാ.ബിജു മാവറ അധ്യക്ഷത വഹിച്ചു. ഫാ.ജോണി കല്ലുപുര, ഫാ. സുനില്‍ വട്ടുകുന്നേല്‍, ഫാ.ജോഷി പുല്‍പ്പയില്‍, ഫാ. ജോ ജോ ഔസേഫ് പറമ്പില്‍, ഫാ.ബിജു ഉറുമ്പില്‍ ,ഫാ.റിജോസ് അരുമയില്‍, ഫാ.റോയി വട്ടക്കാട്ട് , ഫാ.ജെയിംസ് ചെമ്പക്കര, ബെന്നി ഇലഞ്ഞിക്കല്‍, മേഴ്സി അമരിക്കാട്ട്, സുനില്‍ പാലമറ്റം, ക്രിസ്റ്റി കാരുവള്ളിത്തറ, സില്‍വി എഴുമയില്‍, സിസ്റ്റര്‍. ജാസ്മിന്‍, ബ്രിജേഷ് കാട്ടാംകോട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *