എസ്.പി.സി സംയുക്ത പാസിങ് ഔട്ട് പരേഡ് നടത്തി
പുല്‍പ്പള്ളി: ജയശ്രീ എച്ച്.എസ്.എസ് പുല്പള്ളി,എം.എം.ജി.എച്ച്.എസ്.എസ് കാപ്പിസെറ്റ്, ദേവിവിലാസം വെക്കേഷന് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വേലിയമ്പം എന്നീ സ്കൂളുകളുടെ സംയുക്ത പാസിങ് ഔട്ട് പരേഡ് നടത്തി. 2023-2025 വര്‍ഷത്തെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ പുല്‍പ്പള്ളി ജയശ്രീ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വച്ചാണ് നടന്നത്. ബത്തേരി ഡി.വൈ.എസ്.പി. കെ.ജെ ജോണ്സണ് സല്യൂട്ട് സ്വീകരിച്ച് കേഡറ്റുകളെ അഭിവാദ്യം ചെയ്തു സംസാരിച്ചു.
റിസ്ലിന്‍ റിജു പരേഡ് കമാണ്ടറും വി.എസ്. അലന്റ സെക്കന്റ് പരേഡ് കമാണ്ടറുമായിരുന്നു.ജയശ്രീ ഹയര്‍ സെക്കണ്ടറി സ്കൂള്‍ മാനേജര്‍ കെ.ആര് ജയറാം, പുല്പള്ളി സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എസ് എച്ച് ഓ കെ.വി മഹേഷ്, എസ്.പി.സി എ.ഡി.എന്‍.ഒ കെ. മോഹന്‍ദാസ്, മൂന്നു സ്കൂളുകളിലെയും ഹെഡ്മാസ്റ്റര്‍മാരായ പി.ആര് സുരേഷ് (ജയശ്രീ HSS), പ്രമീള (മുതലി മാരന് GHSS) രജീഷ് ( ദേവിവിലാസം വൊക്കേഷണല്‍ HSS) മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ , പി. ടി .എ പ്രതിനിധികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.





Leave a Reply