April 26, 2026

കര്‍ണാടക മദ്യവുമായി പിടിയില്‍

0
site-psd-317
By ന്യൂസ് വയനാട് ബ്യൂറോ

തിരുനെല്ലി: പനവല്ലി ഉന്നതിയിലെ ജോഗി (59) യെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെ തോല്‍പ്പെട്ടിയില്‍ വച്ചു നടത്തിയ വാഹന പരിശോധനക്കിടെ കര്‍ണാടക ഭാഗത്തു നിന്നും വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നടത്തിയ പരിശോധനയിലാണ് ഇയാളില്‍ നിന്നും 180 എം.എല്‍ അടങ്ങുന്ന 30 പാക്കറ്റ് കര്‍ണാടക മദ്യം പീടിച്ചെടുത്തത്. ചെക്ക് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പനമരം സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ സന്തോഷ് മോന്റെ നേതൃത്വത്തില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് പരിശോധന നടത്തിയത്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *