ലോക ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് വാരാചരണം സംഘടിപ്പിച്ചു
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് നാഷണല്‍ ആയുഷ് മിഷന്‍ ആയുഷ് ഗ്രാമം,വിജ്ഞാന്‍ ലൈബ്രറി വെള്ളമുണ്ട, ഗവ ആയുര്‍വേദ ഡിസ്‌പെന്‍സറി വെളളമുണ്ട എന്നിവയുടെ നേതൃത്വത്തില്‍ വെള്ളമുണ്ട ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ ലോക ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് അവബോധ വാരാചരണത്തിന്റെ ഭാഗമായി ബോധവല്‍ക്കരണ ക്ലാസും പോസ്റ്റര്‍ പ്രകാശനവും സംഘടിപ്പിച്ചു. വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറി പ്രസിഡണ്ട് ചന്ദ്രശേഖരന്‍ കെ. കെ അദ്ധ്യക്ഷനായി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഷിനോജ് മാത്യു ഉദ്ഘാടനം നിര്‍വഹിച്ചു. ഷാജു ടി പി ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
ബോധവല്‍ക്കരണ ക്ലാസിന് ആയുഷ്ഗ്രാമ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സിജോ കുര്യാക്കോസ് നേതൃത്വം നല്‍കി.ലിമ കെ കെ ആയുഷ്ഗ്രാമം അറ്റന്‍ഡര്‍ ബിബിന്‍ പിഎഫ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.





Leave a Reply