തദ്ദേശ തിരഞ്ഞെടുപ്പ്:രാഷ്ട്രീയ ഗോദയില്‍ സഹോദരന്മാരുടെ പരസ്പരം പോരാട്ടം
മാനന്തവാടി:മാനന്തവാടി നഗരസഭയിലെ 22ാം ഡിവിഷനായ ചെറ്റപ്പാലത്ത് രാഷ്ട്രീയ ഗോദയില്‍ സഹോദരന്മാരുടെ പരസ്പരം പോരാട്ടം. ഫലം വരുംവരെ പ്രവചനം അസാധ്യമാണ്.ആര് ജയിച്ചാലും ഈ കുടുംബത്തില്‍നിന്ന് ഒരു കൗണ്‍സിലര്‍ ഉണ്ടാകും. സി എന്നറിയപ്പെടുന്ന ലീഗുകാരനായ ചാത്തമ്പത്ത് കുഞ്ഞബ്ദുള്ളയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. അനുജനും സി.പി.എം പ്രവര്‍ത്തകനുമായ ചാത്തമ്പത്ത് ആമ്പൂട്ടി ഇടത് സ്വതന്ത്രനുമായാണ് ഇവിടെ മത്സരിക്കുന്നത്.വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ വെച്ചുപുലര്‍ത്തുന്നവര്‍ തമ്മിലുള്ള പോരാട്ടമായാണ് ഈ മത്സരത്തെ ഇരുവരും കാണുന്നത്. കുടുംബ ബന്ധത്തെ ഒരിക്കലും അത് ബാധിക്കില്ലെന്ന് ഇരുവരും ഒരേ സ്വരത്തില്‍ പറയുന്നു.
1967ല്‍ 13ാം വയസ്സില്‍ മാനന്തവാടി ഗവ. ഹൈസ്കൂളിലെ എം.എസ്.എഫ് യൂനിറ്റ് സെക്രട്ടറിയായാണ് കുഞ്ഞബ്ദുള്ളയുടെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്.സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം വരെയായി ഉയര്‍ന്നു. പിന്നീട് യൂത്ത് ലീഗിലും പ്രവര്‍ത്തിച്ചു. തുടര്‍ന്നാണ് തൊഴിലാളി പ്രസ്ഥാനമായ എസ്.ടി.യു മാനന്തവാടി യൂനിറ്റ് സെക്രട്ടറിയായി പ്രവര്‍ത്തനം തുടങ്ങിയത്. കഴിഞ്ഞ അരനൂറ്റാണ്ടായി ഈ സ്ഥാനത്ത് തുടരുന്നു. ചുമട്ടുതൊഴിലാളി ഫെഡറേഷന് സംസ്ഥാന സെക്രട്ടറി, എസ്.ടി.യു ദേശീയ കൗണ്‍സില്‍ അംഗം മുസ് ലിം ലീഗ് ജില്ല സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ച് വരികയാണ്.
സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം വരെയായി ഉയര്‍ന്നു. പിന്നീട് യൂത്ത് ലീഗിലും പ്രവര്‍ത്തിച്ചു. തുടര്‍ന്നാണ് തൊഴിലാളി പ്രസ്ഥാനമായ എസ്.ടി.യു മാനന്തവാടി യൂനിറ്റ് സെക്രട്ടറിയായി പ്രവര്‍ത്തനം തുടങ്ങിയത്. കഴിഞ്ഞ അരനൂറ്റാണ്ടായി ഈ സ്ഥാനത്ത് തുടരുന്നു. ചുമട്ടുതൊഴിലാളി ഫെഡറേഷന് സംസ്ഥാന സെക്രട്ടറി, എസ്.ടി.യു ദേശീയ കൗണ്‍സില്‍ അംഗം മുസ് ലിം ലീഗ് ജില്ല സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ച് വരികയാണ്.
മാനന്തവാടിക്കാരുടെ ചിരപരിതനായ ചിരിക്കുന്ന മുഖമായ ആബൂട്ടി 1980ലാണ് സി.പി.എമ്മില്‍ ചേര്‍ന്നത്. 1992ല്‍ പാര്‍ട്ടി അംഗമായി. നിലവില്‍ ടൗണ്‍ ബ്രാഞ്ച് അംഗമാണ്. രണ്ടുതവണ മത്സരരംഗത്ത് ഉണ്ടായിരുന്നെങ്കിലും വിജയം തുണച്ചില്ല. മാനന്തവാടി മെഡിക്കല്‍ കോളജിലെ സൗജന്യ കഞ്ഞി വിതരണത്തില്‍ സ്ഥിരം സാന്നിധ്യമാണ്.
മുന്‍ കാലങ്ങളില്‍ മുസ് ലിം ലീഗിന് ആധിപത്യമുള്ള വാര്‍ഡാണ് ചെറ്റപ്പാലം. പുതിയ ഡിവിഷന് വിഭജനത്തില്‍ നേരിയ വ്യത്യാസം വന്നിട്ടുണ്ട്. ഇരുവരുടെയും വീടുകള്‍ ഈ ഡിവിഷനിലാണ് ഉള്‍പ്പെടുന്നത്.





Leave a Reply