April 25, 2026

സൺഡേ സ്കൂൾ അധ്യാപക സംഗമം നടത്തി

0
IMG_20260303_140828
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി : എം.ജെ.എസ്.എസ്.എ മാനന്തവാടി മേഖല സൺഡേ സ്കൂൾ അധ്യാപക സംഗമം മാനന്തവാടി സെന്റ് ജോർജ് ദേവാലയത്തിൽ നടന്നു. ഭദ്രാസന ഡയറക്ടർ അനിൽ ജേക്കബ് ഉദ്ഘാടനം നിർവഹി ച്ചു. വികാരി ഫാ.ബേബി പൗലോസ് ഓലിക്കൽ അധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി ജോൺ ബേബി, ഫാ. ബാബു നീറ്റുകര, ഫാ. ഷിൻസ ൺ മത്താക്കിൽ, ഫാ.എൽദോസ് കൂരാന്താഴത്തു പറമ്പിൽ ഫാ. അനൂപ് ചാത്തനാട്ടുകുടി, ജ്യോതിർഗമയ കോ ഓർഡിനേറ്റർ കെ.എം. ഷിനോജ്, ട്രസ്റ്റി വിനു വാണക്കുടി , റിജോ നടുത്തോട്ടത്തിൽ , മനോജ് കല്ലരിക്കാട്ട് , ബെറ്റി ജെബി, പി.വി. സ്കറിയ എന്നിവർ സംസാരിച്ചു. 2025 വർഷത്തെ റാങ്ക് ജേതാക്കളെയും ബെസ്റ്റ് സൺഡേ സ്കൂളായി തിരഞ്ഞെടുക്കപ്പെട്ട കോറോം സൺഡേ സ്കൂളിനെയും ചടങ്ങിൽ അനുമോദിച്ചു. മേഖലയിലെ സമ്പൂർണ ആത്മദീപം ഇടവകയായ തൃശ്ശിലേരി ഇടവകയെ പ്രത്യേകം അനുമോദിച്ചു. സൺഡേസ്കൂൾ അധ്യാപന രംഗത്ത് 25 വർഷം പൂർത്തീകരിച്ച കെ.എം.ഷിനോജ് കോപ്പുഴ, റെജി വാണാക്കുടി, ബൈജു മുതിരാമറ്റം, ബിനോയി പേരിയ എന്നിവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് 2026-29 വർഷത്തെ മേഖലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. ഇൻസ്പെക്ടർ എബിൻ പി. ഏലിയാസ് സ്വാഗതവും സെക്രട്ടറി നിഖിൽ പീറ്റർ നന്ദിയും അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *