April 25, 2026

കെ.ഐ.ആർ.എഫ് റാങ്കിംഗിൽ മികച്ച നേട്ടവുമായി മേരി മാതാ കോളേജ് 

0
IMG_20260303_172913
By ന്യൂസ് വയനാട് ബ്യൂറോ

 

 

മാനന്തവാടി: കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (കെ ഐ ആർ എഫ് ) 2025-ൽ ഉന്നത റാങ്ക് കരസ്ഥമാക്കി മാനന്തവാടി മേരി മാതാ കോളേജ് അഭിമാനകരമായ നേട്ടം കൈവരിച്ചു. കേരളത്തിലെ 1050 കോളേജുകൾക്കിടയിൽ 79-ാം റാങ്ക് നേടിയ കോളേജ്, വയനാട് ജില്ലയിലെ കലാലയങ്ങൾക്കിടയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. കണ്ണൂർ സർവകലാശാലയുടെ പരിധിയിലുള്ള കോളേജുകളിൽ ആറാം സ്ഥാനമാണ് മേരി മാതാ കോളേജിനുള്ളത്. അക്കാദമിക് മികവ്, ഗുണമേന്മയുള്ള വിദ്യാഭ്യാസം, വിദ്യാർത്ഥികളുടെ സമഗ്ര വികസനം എന്നിവയിൽ സ്ഥാപനം പുലർത്തുന്ന അചഞ്ചലമായ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ് ഈ നേട്ടം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *