May 15, 2026

വെണ്ണിയോട് – പാത്തിക്കൽ കടവ് റോഡ് പണി ഉടൻ പുനരാരംഭിക്കണം: യു ഡി എഫ്

0
img_20260312_174714
By ന്യൂസ് വയനാട് ബ്യൂറോ

കോട്ടത്തറ: കോട്ടത്തറ പഞ്ചായത്തിലെ പാത്തിക്കൽ കടവ് പാലത്തിന്റെ അപ്രോച്ച് റോഡിന്റെ പണി ഉടൻ പുനരാരംഭിക്കണമെന്ന് യുഡിഎഫ് കോട്ടത്തറ പഞ്ചായത്ത് കോർകമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസ്തുത അപ്രോച്ച് റോഡിന്റെ 950 മീറ്റർ ഭാഗം സൈഡ് കെട്ടി റോഡ് ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കുന്നതിന് കൽപ്പറ്റ  എം എൽ എ ടി സിദ്ധിഖ്, കോട്ടത്തറ പഞ്ചായത്ത് ഭരണസമിതി എന്നിവരുടെ ആവശ്യപ്രകാരം സംസ്ഥാന സർക്കാർ രണ്ട് കോടി നാൽപ്പത്‌ ലക്ഷം രൂപഒരുവർഷം മുൻപ് അനുവദിച്ചു. തുടർന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ എസ്റ്റിമേറ്റ് എടുത്തു പോയെങ്കിലും തുടർ നടപടികൾ ഇല്ലാതെ അനന്തമായി നീട്ടിക്കൊണ്ടുപോകുകയാണ്. ഇത് സംബന്ധിച്ച് തിരുവനന്തപുരത്തെ ചീഫ് എഞ്ചിനീയറുടെയും മറ്റും ഓഫീസുകളിൽ നേരിട്ട് പല തവണ ബന്ധപ്പെട്ടെങ്കിലും ശരിയാക്കാം എന്ന മറുപടി അല്ലാതെ കാര്യങ്ങൾ നടക്കുന്നില്ല. ഇനിയും അവഗണന തുടർന്നാൽ ശക്തമായ നടപടികളുമായി മുന്നോട്ടു പോകേണ്ടിവരുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. ചെയർമാൻ അബ്ദുള്ള വൈപ്പടി അധ്യക്ഷം വഹിച്ചു. കൺവീനർ സുരേഷ് ബാബുവാളൽ, സി സി തങ്കച്ചൻ ,പി സി അബ്ദുള്ള, രജിത സി സി, മാണിഫ്രാൻസിസ് , പി പി റെനീഷ്,പി.കെ ജോൺ , പി എൽ ജോസ് , വി സി അബൂബക്കർ , അജീഷ് ഇ.സി, ഇ.ആർ പുഷ്പ, ജസ്റ്റിൻ സിറിയക്ക് , വി ആർ ബാലൻ, റംല അസീസ്സ് എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *