May 15, 2026

ഫോൺ നമ്പർ വെളിപ്പെടുത്തേണ്ട; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

0
template for wayanad news (2)
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ഫോൺ നമ്പറിനുപകരം ചാറ്റുകളിൽ സന്ദേശം അയക്കുന്നവരുടെ പേര് പ്രദർശിപ്പിക്കുന്ന സംവിധാനം നടപ്പാക്കുന്നതിനൊരുങ്ങി വാട്സ്ആപ്പ്. ഫോൺ നമ്പർ വെളിപ്പെടുത്തുന്നത് ഒഴിവാക്കാൻ ഉപഭോക്താക്കൾക്ക് അവസരമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതോടെ ഉപയോക്താക്കള്‍ക്ക് അവരുടെ ഫോണ്‍ നമ്പറുകള്‍ പങ്കിടാതെ തന്നെ സന്ദേശങ്ങള്‍ അയയ്ക്കാനും വോയ്സ്,വിഡിയോ കോളുകള്‍ ചെയ്യാനും കഴിയും.

ഇതോടെ വ്യക്തികൾക്കും ബിസിനസ് അക്കൗണ്ടുള്ളവർക്കും സാമൂഹികമാധ്യമങ്ങളിലേതുപോലെ ഒറ്റപ്പേരിലുള്ള ഹാൻഡിലുകൾ ഉപയോഗിക്കാനാകും. ഇഷ്ടമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്നരീതിയിലാകും പുതിയസംവിധാനം വരുക. ഈ വര്‍ഷം ജൂണോടെ പ്ലാറ്റ്ഫോം ആഗോളതലത്തില്‍ യൂസര്‍ നെയിമുകള്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് സ്വകാര്യതയുടെ ഒരു അധിക പാളി ചേര്‍ക്കുകയും വാട്സ്ആപ്പിലെ ബിസിനസുകളിലേക്ക് എത്തിച്ചേരുന്നത് എളുപ്പമാക്കുകയും ചെയ്യും. ഉപയോക്താക്കള്‍ ടെലിഗ്രാം, സിഗ്‌നല്‍ പോലുള്ള പ്ലാറ്റ്ഫോമുകളിലേക്ക് മാറുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുകൂടിയാണ് ഫീച്ചര്‍ കൊണ്ടുവരുന്നതെന്നാണ് റിപ്പോര്‍ട്ട്.

പുതിയ മാറ്റം ഉപയോക്തൃ സ്വകാര്യത വര്‍ദ്ധിപ്പിക്കുന്നതിനും സ്പാമുകള്‍ തടയുന്നതിനും ലക്ഷ്യം വയ്ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈ ഫീച്ചറിന് പകരം ഇനി ഫോണ്‍ നമ്പറുകള്‍ തന്നെ തുടരണമെന്ന ഉപയോക്താക്കള്‍ക്ക് അങ്ങനെ തന്നെ തുടരാം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *