വയനാട് നിന്നുൾപ്പെടെയുള്ള പ്രവർത്തകരെ ഉൾപ്പെടുത്തി മഹാറാലി; പ്രചാരണം കൊഴുപ്പിക്കാൻ രാഹുൽ ഗാന്ധിയും
കോഴിക്കോട്: യുഡിഎഫിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോൺഗ്രസ് നേതാവും വയനാട് മുൻ എംപിയുമായ രാഹുൽ ഗാന്ധി ബുധനാഴ്ച കോഴിക്കോട്ട് പ്രചാരണ റാലിയിൽ പങ്കെടുക്കും. കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന മഹാറാലിയെ രാഹുൽ അഭിസംബോധന ചെയ്യും. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള പ്രവർത്തകരെ ഉൾപ്പെടുത്തിയാണ് മഹാറാലി സംഘടിപ്പിക്കുന്നത്. കോൺഗ്രസിന്റെയും യുഡിഎഫിന്റെയും പ്രധാന ദേശീയ–സംസ്ഥാന നേതാക്കൾ രാഹുലിനൊപ്പം വേദി പങ്കിടും.
പ്രിയങ്ക ഗാന്ധി ഉൾപ്പെടെ എഐസിസിയിലെ മുതിർന്ന നേതാക്കളും വരും ദിവസങ്ങളിൽ കേരളത്തിലെ വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. ഉമ്മൻചാണ്ടി ഹെൽത്ത് ഇൻഷുറൻസ്, വനിതകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, കോളജ് വിദ്യാർഥിനികൾക്ക് പ്രതിമാസം 1,000 രൂപ തുടങ്ങി യുഡിഎഫിന്റെ 5 ഗാരന്റികൾ കേരളത്തിൽ ഈ മാസം ആദ്യം രാഹുൽ ഗാന്ധി അവതരിപ്പിച്ചിരുന്നു.





Leave a Reply