April 25, 2026

‘സിപിഎമ്മിന് ഇത്തവണ വോട്ടില്ല, വോട്ട് ചോദിച്ച് വരേണ്ട’; വീടിന് മുന്നിൽ പോസ്റ്റർ ഒട്ടിച്ച് മേപ്പാടിയിലെ ഒരു കുടുംബം

0
WhatsApp Image 2026-03-29 at 3.50.24 PM
By ന്യൂസ് വയനാട് ബ്യൂറോ

വയനാട്: കാലങ്ങളായി ചുവപ്പുകൊടിയെ നെഞ്ചേറ്റിയ ഒരു കുടുംബം ഒരു തെരഞ്ഞെടുപ്പ് കാലത്ത് അതേ പാര്‍ട്ടിക്കെതിരെ പോസ്റ്റര്‍ ഒട്ടിച്ച് പ്രതിഷേധിക്കുകയാണ്. മേപ്പാടി സ്വദേശി പരേതനായ ഇബ്രാഹിമിന്റെ കുടുംബമാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് വോട്ട് ചെയ്യരുതെന്ന് എഴുതി പോസ്റ്റർ ഒട്ടിച്ചത്. സിപിഎമ്മിന് ഇത്തവണ വോട്ടില്ലെന്നും സിപിഎമ്മുകാർ ഇത്തവണ വോട്ട് ചോദിച്ച് വരേണ്ടെന്നും ബ്രഹ്മ​ഗിരി ഇരകൾ എന്ന പേരിൽ പോസ്റ്റർ എഴുവി ഒട്ടിച്ചത്.

ബ്രഹ്മഗിരിയിൽ നിക്ഷേപം നടത്തിയ കുടുംബത്തിന് പണം നഷ്ടമായിരുന്നു. അതേസമയം സിപിഎം പാർട്ടി കുടുംബമാണെന്നും പാർട്ടിയെ വിശ്വസിച്ചാണ് പണം നിക്ഷേപിച്ചതെന്നും കുടുംബം പറഞ്ഞു. എന്നാൽ ഭർത്താവ് അസുഖബാധിതനായി മരിച്ചപ്പോൾ പോലും പണം കിട്ടിയില്ലെന്നും ഇബ്രാഹിമിന്റെ ഭാര്യ പറഞ്ഞു.

ജനിച്ചപ്പോൾ മുതൽ തങ്ങൾ എല്ലാം സിപിഎം അനുഭാവികളാണ്. അതിനാൽ തന്നെ ആദ്യം ഇങ്ങനെ ചെയ്യാൻ വിഷമം ഉണ്ടായിരുന്നു. എന്നാൽ അത്രയും നിസ്സാഹായ അവസ്ഥയിലായതുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെ പോസ്റ്റർ ഒട്ടിക്കേണ്ടി വന്നതെന്നും കുടുംബം വ്യക്തമാക്കി. നിക്ഷേപിച്ച തുക നഷ്ടമായതിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുകയും അതുമൂലം പലതരം ബുദ്ധിമുട്ടുകളും നേരിടേണ്ടതായി വന്നുവെന്നും കുടുംബം പറഞ്ഞു. അതേസമയം ബ്രഹ്മഗിരിയുടെ ഭാഗത്ത് നിന്നും യാതൊരു നടപടികളും ഇതുവരെ കൈക്കൊണ്ടിട്ടില്ല.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *