നിയമസഭ തെരഞ്ഞെടുപ്പ്: ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേർന്നു
കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേർന്നു. ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന യോഗത്തിൽ കണ്ണൂർ റേഞ്ച് ഡി.ഐ.ജി ജി.എച്ച് യതീഷ് ചന്ദ്ര ഐ.പി.എസ്, വയനാട് ജില്ലാ പോലീസ് മേധാവി അരുൺ കെ. പവിത്രൻ ഐ.പി.എസ് എന്നിവരുടെ നേതൃത്വത്തിൽ ജില്ലയിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്തു.
സംസ്ഥാന-ജില്ലാ അതിർത്തി മേഖലകളിലും ചെക്ക് പോസ്റ്റുകളിലും പരിശോധന ശക്തമാക്കും. ലഹരിമരുന്ന്, അനധികൃത മദ്യം, കണക്കിൽപ്പെടാത്ത പണം എന്നിവയുടെ ഒഴുക്ക് തടയുന്നതിനുള്ള നടപടികൾ കൂടുതൽ കർശനമായി തുടരും. വിവിധ കേസുകളിലെ പ്രതികളും പിടികിട്ടാപ്പുള്ളികളും ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി വേഗത്തിലാക്കാനും മുൻകാലങ്ങളിൽ തിരഞ്ഞെടുപ്പ് അക്രമങ്ങളിൽ ഏർപ്പെട്ടവരെ കർശനമായി നിരീക്ഷിക്കാനും നിർദ്ദേശം നൽകി. പോലീസ് പട്രോളിംഗ് കൂടുതൽ ശക്തമാക്കുന്നതിനും തീരുമാനമായി.
അഡിഷണൽ എസ്.പി, ജില്ലയിലെ ഡിവൈഎസ്പിമാർ, സ്റ്റേഷൻ എസ്എച്ച്ഒമാർ, എസ്ഐമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.





Leave a Reply