June 13, 2026

വീണ്ടും ഉയർന്ന് സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം

0
rain (7)
By ന്യൂസ് വയനാട് ബ്യൂറോ
തിരുവനന്തപുരം: ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് കടുത്ത നിരാശയും സ്വർണ്ണത്തെ സുരക്ഷിത നിക്ഷേപമായി കാണുന്നവർക്ക് വലിയ പ്രതീക്ഷയും നൽകി സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും റെക്കോർഡ് തിളക്കത്തിലേക്ക് ഉയരുകയാണ്. ഇന്ന് രാവിലെ കേരളത്തിൽ ഒരു ഗ്രാം സ്വർണ്ണത്തിന് 45 രൂപയും, പവന് 360 രൂപയും വർദ്ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 13,665 രൂപയായും, ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,09,320 രൂപയായും റെക്കോർഡിട്ടു.
യുഎസും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിച്ചേക്കുമെന്ന ആഗോള സൂചനകളാണ് സ്വർണ്ണവില പെട്ടെന്ന് ഉയരാൻ കാരണമായത്. ഇരുരാജ്യങ്ങളും തമ്മിൽ ഉടൻ തന്നെ സമാധാനക്കരാർ ഉണ്ടായേക്കുമെന്ന റിപ്പോർട്ടുകളെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 84-88 ഡോളറിലേക്ക് കൂപ്പുകുത്തിയിരുന്നു. ഇതോടെ ആഗോള വിപണിയിൽ യുഎസ് ഡോളർ തളരുകയും പണപ്പെരുപ്പ ഭീതിയും പലിശഭാരത്തെക്കുറിച്ചുള്ള ആശങ്കകളും തൽക്കാലത്തേക്ക് മയപ്പെടുകയും ചെയ്തു. ഇത് മുതലെടുത്താണ് സ്വർണ്ണം ശക്തമായ തിരിച്ചുകയറ്റം നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ നഷ്ടമെല്ലാം നികത്തി രാജ്യാന്തര വിപണിയിൽ സ്വർണ്ണവില ഔൺസിന് 112.88 ഡോളർ വർദ്ധിച്ച് 4,210.9 ഡോളറിൽ എത്തി നിൽക്കുകയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *