ജനഹിതം ഈ കേന്ദ്ര ബജറ്റ് : ആന്റോ അഗസ്റ്റിൻ
ജനഹിതം ഈ കേന്ദ്ര ബജറ്റ് : ആന്റോ അഗസ്റ്റിൻ
കൽപ്പറ്റ:
രാജ്യത്തിൻറെ സമഗ്ര മുന്നേറ്റത്തിനും പുരോഗതിക്കും ആത്മവിശ്വാസം നൽകിയാണ് കേന്ദ്ര ധനമന്ത്രി ഈ വർഷത്തെ ബജറ്റ് അവതരിപ്പിച്ചത്. പാവപ്പെട്ടവന് എല്ലാ അവകാശവും ലഭ്യമാക്കലാണ് ലക്ഷ്യം എന്ന് തുടങ്ങുന്ന ബജറ്റ് അവതരണം എൻ ഡി എ സർക്കാരിന്റെ തന്നെ മികച്ച ബജറ്റ് പ്രഖ്യാപനങ്ങളിലൊന്നായിയെന്നു കേരള കോൺഗ്രസ് സ്റ്റേറ്റ് ഓർഗനൈസിംഗ് സെക്രട്ടറി ആന്റോ അഗസ്റ്റിൻ.
ആദായ നികുതി, കർഷക മേഖല, അസംഘിടിത മേഖലയിലെ തൊഴിലാളികൾ, ഗ്രാമീണ പുരോഗതി, ബാങ്കിങ്, പ്രതിരോധം എന്നി മേഖലകളിലാണ് ഈ കുറി ബജറ്റ് പുരോഗണപരമായ നേട്ടങ്ങൾ കൈവരിച്ചിരിക്കുന്നത്.
ആദായനികുതി പരിധി 2.5 ലക്ഷത്തിൽനിന്നും 5 ലക്ഷമായി ഉയർത്തി, സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50000 രൂപയായി ഉയർത്തി ഇങ്ങന്നെ ഇളവുകൾ ചേർന്നുവരുബോൾ ഫലത്തിൽ 6.5 ലക്ഷംവരെ വരുമാനമുള്ളഒരാൾ ആദായ നികുതിയുടെ പരിധിക്കു പുറമെ ആക്കുകയുംചെയും. ഈ കരണത്താൽത്തന്നെ 3 കോടി ജനങൾക്ക് 18000 കോടിയുടെ ഗുണമുണ്ടാകും. കൂടാതെ 40000 വരെയുള്ള നിക്ഷേപങ്ങൾക്കു 2.4 ലക്ഷം വരെയുള്ള വാടകയ്ക്കുമേലുള്ള ടി.ഡി.എസ് ഒഴിവാക്കിയതും അടിസ്‌ഥാന ജനവിഭാഗത്തിന് ഗണ്യമായ ഗുണവും ജീവിതനിലവാരത്തിനു ഉയർച്ചയും നൽകും.
ആദായനികുതി റിട്ടേണുകൾ 24 മണിക്കൂറിനകം പരിശോധിച്ച് ഉടൻ തന്നെ ബാങ്കിലേക്ക് റീഫണ്ട് ലഭ്യമാക്കുന്ന പദ്ധതി രണ്ടു വർഷത്തിനുള്ളിൽ നടപ്പാക്കുന്നതും . ഉദ്യോഗസ്ഥരുടെ ഇടപെടലില്ലാതെ പൂർണമായും ഇലക്ട്രോണിക് അധിഷ്ഠിത റിട്ടേൺ സംവിധാനമാണ് ഒരുക്കന്നതും ആദായനികുതി വകുപ്പിനും ഉപയോഗ്‌താവിനും ഏറെ പ്രയോഗണം നൽകും.
അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി മെഗാ പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചു. 60 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ പ്രതിമാസം 3000 രൂപ വരെ പെന്‍ഷന്‍ കിട്ടുന്ന പദ്ധതിയാണിത്. 15000 രൂപ വരെ മാസവരുമാനമുള്ളവര്‍ക്കു ഗുണം ലഭിക്കും. നടപ്പു സാമ്പത്തിക വര്‍ഷം തന്നെ ഇതു പ്രാബല്യത്തില്‍ വരും. പ്രതിമാസം 100 രൂപയാണു വിഹിതമായി അടയ്‌ക്കേണ്ടത്. ഇത്രയും തുക തന്നെ കേന്ദ്രസര്‍ക്കാരും നിക്ഷേപിക്കുമെന്നു ധനമന്ത്രി പറഞ്ഞു. ഇഎസ്‌ഐ പരിധി 21000 രൂപയായി ഉയര്‍ത്തി.
കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ അക്കൗണ്ടില്‍ നേരിട്ടു നല്‍കുന്ന പ്രധാൻമന്ത്രി കിസാന്‍ പദ്ധതി പ്രഖ്യാപിച്ചു. നൂറുശതമാനം ബാധ്യതയും കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. രണ്ടു ഹെക്ടര്‍ വരെ ഭൂമിയുള്ള കര്‍ഷകര്‍ക്കാണ് സഹായം നല്‍കുന്നത്. 2018 ഡിസംബര്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാവും പദ്ധതി നടപ്പാക്കുക. ഇതിനായി ബജറ്റില്‍ 75,000 കോടി രൂപ വകയിരുത്തി. 12 കോടി കര്‍ഷക കുടുംബങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. കര്‍ഷകര്‍ക്ക് 11.68 കോടി രൂപയുടെ വായ്പ ലഭ്യമാക്കും. കൃത്യസമയത്തു വായ്പ തിരിച്ചടയ്ക്കുന്നവര്‍ക്കു 3 ശതമാനം പലിശയിളവു നല്‍കും.
പ്രളയം പോലെ കേരളത്തിന്റെ ബജറ്റ്
ഉയർന്ന ജി.എസ്.ടി സെസ് സ്ലാബിലെ ഉൽപ്പന്നങ്ങകൾക്ക് ഒരു ശതമാനം കുടി പ്രളയസെസ് ചുമത്തി പ്രളയത്തിനിടയിലും കച്ചവടം നടത്തി കേരള ബജറ്റ് സിനിമ വ്യവസായത്തിനും ഹോട്ടൽ വ്യവസായത്തിനും പ്രളയന്തര ബോണസ് നൽകി.
സ്വർണം, സിമന്റ്, ഗ്രാനൈറ്റ്, കാർ, എസി, ഫ്രിഡ്ജ്, സിഗരറ്റ്, ശീതള പാനീയങ്ങൾ, ഹെയർ ഓയിൽ, ടൂത്ത് പേസ്റ്റ്, സോപ്പ്, കംപ്യൂട്ടർ, അതിവേഗ ബൈക്കുകൾ, നോട്ട് ബുക്, കണ്ണട, ടിവി, സ്കൂൾ ബാഗ്, മുള ഉരുപ്പടികൾ, സെറാമിക് ടൈലുകള്‍, കയര്‍, ബിസ്‌കറ്റ്, പ്ലൈവുഡ്, വെണ്ണ, നെയ്യ്, പാല്‍ എന്നിവയ്ക്കും വില വര്‍ധിപിച്ചുഎന്നാൽപോലും കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ചാണ് കേരളത്തിന്റെ ധനമന്ത്രി തന്റെ പത്താം ബജറ്റ് തുടക്കം കുറിച്ചിത്.
സംസഥാനത്തിന്റെ സമഗ്രവികസനത്തിന് മുൻതൂക്കം കൊണ്ടുകുന്നു എന്നുപറയുന്ന തന്റെ പത്താമത്തെ ബഡ്‌ജറ്റിൽ പോലും വര്ഷങ്ങളായി വായനാടുകാർ കാത്തിരിക്കുന്ന നഞ്ചൻകോട് നിലമ്പൂർ റെയിൽവേ, സർക്കാർ മെഡിക്കൽ കോളേജ് , പൂഴിത്തോട് ബദൽപാത, കാർഷിക കടങ്ങൾ എഴുതി തള്ളൽ, മേപ്പാടി നിലമ്പൂർ ചുരം ഇല്ല പാത എന്നിയെ കുറിച്ച് ഒരു പ്രഖ്യാപനംപോലുമില്ല….





Leave a Reply