പുനർജനി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
പഴൂർ: വിദ്യാർത്ഥികളിൽ ലഹരിവിരുദ്ധ ബോധവും ജീവിതമൂല്യങ്ങളും വളർത്തുന്നതിനായി കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയും മദ്യവിരുദ്ധ സമിതിയും സംയുക്തമായി ലഹരി വിരുദ്ധ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് പഴൂർ സെന്റ് ആന്റണീസ് എ.യു.പി. സ്കൂളിൽ “പുനർജനി – Beyond the Buzz” എന്ന പേരിൽ ഒരു മാസം നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് തുടക്കമായി.
പരിപാടിയിൽ സിവിൽ എക്സൈസ് ഓഫീസർ മിഥുൻ കെ. മുഖ്യപ്രഭാഷണം നടത്തി. ലഹരി വസ്തുക്കളുടെ ദൂഷ്യഫലങ്ങൾ, അവയിൽ നിന്ന് അകന്നുനിൽക്കേണ്ടതിന്റെ ആവശ്യകത, വിദ്യാർത്ഥികൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്നിവ അദ്ദേഹം വിശദീകരിച്ചു.
തുടർന്ന് ദേശീയ മാജിക് ജേതാവായ അഭിന എം. വി. അവതരിപ്പിച്ച മാജിക് ഷോയിലൂടെ ലഹരിവിരുദ്ധ സന്ദേശങ്ങൾ വിദ്യാർത്ഥികൾക്ക് രസകരമായി കൈമാറി.ഹെഡ്മാസ്റ്റർ സാബു പി. ജോൺ,സീനിയർ അസിസ്റ്റൻ്റ് ജോഷി ജോർജ്,കൺവീനർമാരായ ബിൻ്റ പി.എം, ഷിൽന കെ. എസ്. എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ലഹരിമുക്ത സമൂഹം സൃഷ്ടിക്കാൻ എല്ലാവരും പ്രതിജ്ഞയെടുക്കണമെന്ന് സംഘാടകർ ആഹ്വാനം ചെയ്തു.





Leave a Reply