July 2, 2026

വിങ്സ് ഓഫ് സക്സസ്; പരീക്ഷകളിലെ വിജയികളെ അനുമോദിച്ച് പടിഞ്ഞാറത്തറ പഞ്ചായത്ത്

0
WhatsApp Image 2026-07-02 at 8.32.15 PM
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ: ഈ വർഷത്തെ പ്ലസ് ടു, എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ പടിഞ്ഞാറത്തറ പഞ്ചായത്തിലെ വിദ്യാർത്ഥികളെയും എൽഎസ്എസ്, യുഎസ്എസ് പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെയും ഇൻസ്പെയർ അവാർഡ് നേടിയ വിദ്യാർത്ഥിയെയും പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ (വിങ്സ് ഓഫ് സക്സസ് ടു 2k26) ആദരിച്ചു. അനുമോദന പരിപാടി വയനാട് ജില്ലാ പോലീസ് സൂപ്രണ്ട് ദേവ മനോഹർ ഐപിഎസ് ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ ഡോക്ടേഴ്സ് ദിനവും ആചരിച്ചു.

പടിഞ്ഞാറത്തറ പഞ്ചായത്തിൽ 50 വർഷത്തിലധികമായി ആതിര സേവനരംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർ ടി ഇബ്രാഹിം, പടിഞ്ഞാറത്തറ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ശർഷാദ് ഡോക്ടർ, കാപ്പും കുന്ന് മെഡിക്കൽ ഓഫീസർ ഡോക്ടർ ഷൗക്കീംൻ തുടങ്ങിയവരെയും ചടങ്ങിൽ വെച്ച് ആദരിച്ചു. വിവിധ വിദ്യാലയങ്ങളിൽ നിന്നും റിട്ടയേഡ് ചെയ്ത അധ്യാപകരെയും, റിട്ടയേഡ് ചെയ്ത വൈത്തിരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ബാബു, സ്ഥലം മാറിപ്പോകുന്ന പിസി ചെയർമാൻ അനില എബ്രഹാം തുടങ്ങിയവർക്ക് ചടങ്ങിൽ വച്ച് ഉപഹാരം നൽകി.

സാംസ്കാരിക നിലയത്തിൽ വച്ച് ചേർന്ന അനുമോദന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ അസ്മ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാരിസ് കണ്ടിയൻ സ്വാഗതം പറഞ്ഞു. വയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമാ മോയിൻ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശശീന്ദ്ര വ്യാസ്, പഞ്ചയത്ത് വൈസ് പ്രസിഡന്റ് ജോസഫ് പുല്ലുമാരിയിൽ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ കമല രാമൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ബുഷ്‌റ വൈഷ്യൻ, ബിന്ദു ബാബു, സജിത നൗഷാദ്, പഞ്ചായത്ത് സെക്രട്ടറി രാകേഷ് എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *