എ.വി.സി പുരുഷ വോളിബോൾ മത്സരത്തിലെ വിജയ ശില്പി; ജോൺ ജോസഫിന് പൗരസ്വീകരണം നൽകും
കൽപ്പറ്റ: ഏഷ്യയിലെ ഏറ്റവും വലിയ വോളിബോൾ ടൂർണ്ണമെന്റായ എ.വി.സി പുരുഷ വോളിബോൾ മത്സരത്തിൽ വിദേശ ടീമുകളെ അട്ടിമറിച്ച് ഇന്ത്യയെ വെങ്കല മെഡൽ നേടുന്നതിൽ വിജയ ശില്പിയായ പുൽപ്പള്ളി സ്വദേശി ജോൺ ജോസഫിന് പൗരസ്വീകരണം നൽകുവാൻ ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന് സർവകക്ഷി യോഗം തീരുമാനിച്ചു. ജൂലൈ 7 ചൊവ്വാഴ്ച രാവിലെ പത്തിന് പുൽപ്പള്ളി ടൗണിൽ ഘോഷയാത്രയും തുടർന്ന് പുൽപ്പളളി ഗ്രാമപഞ്ചായത്ത് ഹാളിൽ പൗരസ്വീകരണം നൽകാനും ധാരണയായി.
യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി ചാരുവേലിൽ അധ്യക്ഷത വഹിച്ചു. വിവിധ സാമൂഹ്യ- രാഷ്ട്രീയ പ്രസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് സജി തൈപ്പറമ്പിൽ, പി.ഡി. ജോണി, കെ. ഡി. ഷാജിദാസ്,മാത്യു മത്തായി ആതിര, ബാബു നമ്പൂടാകം, ബാബു ജയശ്രീ ഹൈസ്കൂൾ പ്രസംഗിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കലാരാജ് ഉണ്ണികൃഷ്ണൻ സ്വാഗതവും സെക്രട്ടറിഷീന.കെ. ദേവസ്യ നന്ദിയും പറഞ്ഞു.





Leave a Reply