വിജയപഥം 2K26: തൊണ്ടർനാട് ഗ്രാമപഞ്ചായത്തിൽ പ്രതിഭകളെ ആദരിച്ചു
തൊണ്ടർനാട്: തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ 2025 26 വർഷങ്ങളിലെ എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായ വിദ്യാർത്ഥികളെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെയും ‘വിജയപഥം 2k26’ എന്ന പരിപാടിയിലൂടെ ആദരിച്ചു. മാനന്തവാടി എം.എൽ.എ ഉഷ വിജയൻ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. എം. പ്രമോദ് മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മോയിൻ മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത രാമൻ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആലിക്കുട്ടി ആറങ്ങാടൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷബീറ മൊയ്തു, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി. മൊയ്തു, ബ്ലോക്ക് പഞ്ചായത്ത് അംഗം സിനി തോമസ് എന്നിവരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജിജി ജോണി, പടയൻ അബ്ദുള്ള, വേണു മുള്ളോട്ട്, മൊയ്തു പൂവൻ എന്നിവരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഗീത ബാബു, ഹാരിസ് വാഴയിൽ, മുഹ്സിൻ മാസ്റ്റർ, ബിന്ദു ജെയിംസ്, രജിഷ, ചന്തു മണപ്പാട്ടിൽ, രാമൻ പയ്യമ്പള്ളി, ശ്രീജ രാജേഷ്, ശംഭു, പ്രസന്ന ടീച്ചർ, ബെക്സി സണ്ണി, ബീന ജോസഫ് എന്നിവർ ആശംസകൾ നേർന്ന് സന്നിഹിതരായിരുന്നു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിന്റോ കല്ലിങ്കൽ സ്വാഗതവും പി. ഇ. സി. കൺവീനർ ബിന്ദു ടീച്ചർ നന്ദിയും രേഖപ്പെടുത്തി.





Leave a Reply