July 11, 2026

ഡോ. ഷഹസാദിന് യാത്രയയപ്പ് നൽകി

0
IMG_20260711_140229
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് കുടുംബരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ആയി മൂന്നു വർഷക്കാലം സേവനം ചെയ്ത് സ്ഥലം മാറി പോകുന്ന ഡോക്ടർ ഷഹസാദിന് കുപ്പാടിത്തറ പാലിയറ്റീവ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പു നൽകി. ബാങ്ക് കുന്ന് ആശുപത്രിയിൽ വെച്ച് നടന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ കെ. കെ. അസ്മ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജോസഫ് പുല്ലുമാരിയിൽ അധ്യക്ഷത വഹിച്ചു. കൽപ്പറ്റ ബ്ലോക്ക്‌ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബുഷ്‌റ വൈഷ്യൻ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺമാരായ സാജിത നൗഷാദ്, അമ്പിളി യു. സി, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ നജ്മത്ത് പാറ, ശ്രീജിത്ത്‌ പി. എസ്, ശാന്ത, രമ്യ, ശില്പ ആന്റണി, പാലിയേറ്റീവ് ചെയർമാൻ കെ. ടി. കുഞ്ഞബ്ദുള്ള, ജിജി ജോസഫ്, ഉമ്മർ സി. കെ, ആഷ്‌ലി, അബുബക്കർ പി. എ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ഡോക്ടർ ഷഹ്സാദിനെ പ്രസിഡന്റ്‌ മൊമെന്റോ നൽകി ആദരിച്ചു. സി. ഇ. ഹാരിസ് സ്വാഗതവും ഡോക്ടർ ഷഹസാദ് നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *