July 12, 2026

‘പരിസ്ഥിതിയും വികസനവും ഇന്ത്യൻ അനുഭവങ്ങൾ’ മാധവ് ഗാഡ്ഗിൽ ഓർമ്മ പുസ്തകം പ്രകാശനം ചെയ്തു

0
WhatsApp Image 2026-07-12 at 7.52.52 PM
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മാധവ് ഗാഡ്ഗിൽ അനുസ്മരണാർത്ഥം പ്രസിദ്ധീകരിച്ച പരിസ്ഥിതിയും വികസനവും ഇന്ത്യൻ അനുഭവങ്ങൾ എന്ന പുസ്തകത്തിൻ്റെ ജില്ലാതല പ്രകാശനം നിർവ്വഹിച്ചു. ലക്കിടി പി എം ശ്രി ജവഹർ നവോദയ വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ പരിസരത്ത് ആരോഗ്യ വിഷയ സമിതി ജില്ലാ ചെയർപേഴ്സൺ ഡോക്ടർ ആർ എൽ രതീഷ് പ്രകാശനം നിർവ്വഹിച്ചു. പ്രിൻസിപ്പാൾ എം ജി അരവിന്ദാക്ഷൻ പുസ്തകം ഏറ്റുവാങ്ങി.

യുവസമിതി ജില്ലാ ചെയർ പേഴ്സൺ ഡോ: ജോസഫ് ജോൺ പുസ്തകം പരിചയപ്പെടുത്തി. സ്ക്കൂൾ പ്രതിനിധി ഗോപിനാഥ് എം.വി, പരിഷത്ത് പ്രസിദ്ധീകരണം ജില്ലാ കൺവീനർ അനിൽ കുമാർ പി എന്നിവർ സംസാരിച്ചു. അനന്യ, ശ്രുതി എന്നിവർ പരിസ്ഥിതി ഗാനങ്ങൾ ആലപിച്ചു. റിനിദാസ് സ്വാഗതവും, ടി സി എം സുരേഷ് നന്ദിയും പറഞ്ഞു.

പ്രൊഫ. ടി . പി കുഞ്ഞികണ്ണൻ എഡിറ്ററായ പുസ്തകത്തിൽ രാമചന്ദ്ര ഗുഹ, ഡോ. എം.പി പരമേശ്വരൻ, ഡോ. ഗുരുദേവ് നുൽക്കർ, ഡോ. ആർ വി ജി, മേനോൻ, ഡോ: സി.പി രാജേന്ദ്രൻ, അഡ്വ: ഹരിഷ് വാസുദേവ് തുടങ്ങി 18 ലേഖകർ എഴുതിയിട്ടുണ്ട്. പ്രാദേശിക പരിഷത്ത് പ്രവർത്തകരിൽ നിന്ന് പുസ്തകം ലഭ്യമാകും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *