July 14, 2026

കാട്ടിക്കുളത്ത് ഹോട്ടലിൽ ഗ്യാസ് ലീക്കായി തീപിടുത്തം; ആർ.ടി.ഓ ജീവനക്കാരുടെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

0
IMG_20260714_133405
By ന്യൂസ് വയനാട് ബ്യൂറോ

കാട്ടിക്കുളം: കാട്ടിക്കുളം ആർ.ടി.ഓ ചെക്ക് പോസ്റ്റിന് സമീപമുള്ള ‘ന്യൂ സ്റ്റാർ തട്ടുകട’ എന്ന ഹോട്ടലിൽ പാചകത്തിനിടെ ഗ്യാസ് ലീക്കായി തീപിടിച്ചത് പ്രദേശത്ത് വൻ പരിഭ്രാന്തി പരത്തി. എന്നാൽ, അഗ്നിബാധ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ആർ.ടി.ഓ ഓഫീസിലെ ജീവനക്കാർ സമീപത്തുണ്ടായിരുന്ന ഫയർ എക്സ്റ്റിംഗുഷർ ഉപയോഗിച്ച് സമയോചിതമായി തീ കെടുത്തിയതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്. തുടർന്ന് മാനന്തവാടി അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകൾ സംഭവസ്ഥലത്തെത്തി ഗ്യാസ് സിലിണ്ടർ സുരക്ഷിതമായി മാറ്റിസ്ഥാപിക്കുകയും അപകടസാധ്യത പൂർണ്ണമായും ഒഴിവാക്കുകയും ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *