പിടിഎ ജനറൽ ബോഡിയും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു
ചുണ്ടേൽ: ചുണ്ടേൽ ആർ.സി.എൽ.പി.സ്ക്കൂളിൽ 2026-27 അദ്ധ്യയന വർഷത്തിലെ പ്രഥമ പി ടി എ ജനറൽ ബോഡി യോഗം മുൻ പിടിഎ പ്രസിഡൻറ് സക്കീർ വി.പി.യുടെ അദ്ധ്യക്ഷതയിൽ ചേർന്നു. കഴിഞ്ഞ അക്കാദമികവർഷത്തെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ ഡിജിറ്റൽ റിപ്പോർട്ടിലൂടെ അവതരിപ്പിച്ചു. പുതിയ ഭാരവാഹികളേയും തിരഞ്ഞെടുത്തു.
സീനിയർ അസിസ്റ്റൻ്റ് ഹണി ടീച്ചർ വരവ് ചെലവ് കണക്കവതരിപ്പിച്ചു. സ്ക്കൂൾ അസിസ്റ്റൻ്റ് മാനേജർ റവ.ഫാ.നിഷാന്ത് നിമൽ, എം.പി.ടി എ പ്രസിഡൻറ് ഷംല എന്നിവർ സംസാരിച്ചു. 2025-26 അദ്ധ്യയന വർഷത്തിലെ എൽ എസ് എസ് ജേതാക്കളെ ചടങ്ങിൽ ആദരിച്ചു.
തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ പി.ടി.എ പ്രസിഡൻ്റായി റോബിൻസൺ ആൻ്റണി, എം.പി.ടി എ പ്രസിഡൻറായി ശാരിക.പി, പി ടി എ വൈസ് പ്രസിഡൻറായി ജോയ്.കെ.സി, എം.പി.ടി.എ വൈ. പ്രസിഡൻറായി ജ്യോതി ബി. എന്നിവരെ തെരഞ്ഞെടുത്തു. കഴിഞ്ഞവർഷത്തെ പിടിഎ കമ്മിറ്റിയുടെ മികവാർന്ന പ്രവർത്തനങ്ങൾക്ക് നന്ദിയും, പുതിയ കമ്മിറ്റിക്ക് പൂർവ്വാധികം ഭംഗിയായി പ്രവർത്തിക്കാനുള്ള കഴിവും നിഷാന്ത് അച്ചൻ ആശംസിച്ചു. ഹെഡ്മിസ്ട്രസ് സെൽവി മേരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജൂലി ടീച്ചർ നന്ദിയും പറഞ്ഞു





Leave a Reply