കമ്പളക്കാട് അനധികൃത ലഡു നിർമ്മാണ യൂണിറ്റ് അടച്ചുപൂട്ടി; വൃത്തിഹീന സാഹചര്യത്തിൽ നിർമ്മാണം
കമ്പളക്കാട്: കമ്പളക്കാട് മുളപറമ്പത്ത്കുന്ന് ഭാഗത്ത് വാടകവീട് കേന്ദ്രീകരിച്ച് വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന അനധികൃത ലഡു നിർമ്മാണ യൂണിറ്റ് അധികൃതർ അടച്ചുപൂട്ടി. ഇതര സംസ്ഥാന തൊഴിലാളികളാണ് ഇവിടെ ലഡു നിർമ്മാണം നടത്തിയിരുന്നത്. ഈ യൂണിറ്റിൽ നിന്നും വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് വിതരണത്തിനായി ലഡു എത്തിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യവകുപ്പ് അധികൃതർ നടത്തിയ പരിശോധനയിലാണ് നടപടി. പരിശോധനയിൽ വരദൂർ ഹെൽത്ത് ഇൻസ്പെക്ടർ ബൈജു എ. ജെ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഹർഷൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷാനിവാസ്, വിജിത, വാർഡ് മെമ്പർ മെയ്തൂട്ടി എന്നിവർ പങ്കെടുത്തു. കമ്പളക്കാട് എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലം സന്ദർശിച്ച് ആവശ്യമായ നടപടികൾ സ്വീകരിച്ചു.





Leave a Reply