July 15, 2026

പട്ടികവർഗ്ഗ-പട്ടികജാതി വിഭാഗങ്ങൾക്കായി വിദ്യാഭ്യാസ സെമിനാറും ലഹരിവിരുദ്ധ ക്ലാസും സംഘടിപ്പിച്ചു

0
IMG_20260715_204247
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ജനമൈത്രി എക്സൈസ്, ഗ്രാമീൺ നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻ, സ്റ്റെപ്പ് അപ് ഇന്റർനാഷണൽ ട്രസ്റ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പട്ടികവർഗ്ഗ-പട്ടികജാതി വിഭാഗങ്ങൾക്കായി വിദ്യാഭ്യാസ സെമിനാറും ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.

 

പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ നിർവ്വഹിച്ചു. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ ഉയർത്തിക്കൊണ്ടുവരുന്നതിൽ വിദ്യാഭ്യാസത്തിനും ലഹരിവിരുദ്ധ ബോധവത്കരണത്തിനുമുള്ള പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.

 

ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ സിന്ധു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. യുവതലമുറയെ ലഹരിയുടെ വിപത്തുകളിൽ നിന്ന് സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അവർ അഭിപ്രായപ്പെട്ടു.

 

അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ സജിത്ത് ചന്ദ്രൻ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി.കെ. സതീഷ് കുമാർ എന്നിവർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. സ്റ്റെപ് അപ് ഇന്റർനാഷണൽ ട്രസ്റ്റ് ഡയറക്ടർ അനിത ഇന്ദിര ഭായ്, ഗ്രാമീൺ നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻ ഡയറക്ടർ റീന വർഗീസ്, എക്സൈസ് ഇൻസ്പെക്ടർ ടി. അശോക് കുമാർ, എസ്. ചന്ദന തുടങ്ങിയ പ്രമുഖർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

വിവിധ മേഖലകളിൽ നിന്നുള്ള നിരവധി ആളുകൾ പങ്കെടുത്ത സെമിനാർ, പങ്കെടുത്തവർക്ക് ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചും കൃത്യമായ അവബോധം നൽകുന്നതായിരുന്നു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *