July 17, 2026

ട്രാക്ടറുകൾക്കുള്ള പെർമിറ്റിന് നിയമം ഏകീകരിക്കണം : ടാക്സി ട്രാക്ടർ ഡ്രൈവേഴ്സ് ആൻഡ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി

0
IMG-20260717-WA0026(1)
By ന്യൂസ് വയനാട് ബ്യൂറോ

പനമരം : വയനാട് ജില്ലയിൽ ട്രാക്ടറുകൾക്ക് മോട്ടോർ വാഹന വകുപ്പ് നൽകുന്ന പെർമിറ്റിനുള്ള നിയമത്തിൽ ഏകീകരണവും ട്രാക്ടറുകൾ വാണിജ്യ ആവശ്യത്തിന് കൂടി ഉപയോഗിക്കാനുള്ള അനുമതിയും ഉണ്ടാക്കണമെന്ന് ടാക്സി ട്രാക്ടർ ഡ്രൈവേഴ്സ് ആൻഡ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ജില്ലയിൽ 1000- ലേറെ തൊഴിലാളികൾ ട്രാക്ടറിൽ ഉപജീവനം കണ്ടെത്തുന്നവരാണ്.

കാർഷിക ആവശ്യങ്ങൾക്ക് മാത്രം ട്രാക്‌ടറുകൾ ഓടിയാൽ ഒട്ടേറെ കുടുംബങ്ങൾ പട്ടിണിയിലാവും. അതിനാൽ പലവിധ വാണിജ്യ ആവശ്യങ്ങൾക്കു കൂടി ട്രാക്ടറുകൾക്ക് പെർമിറ്റ് അനുവദിക്കണം. കുന്നും മലയും നിറഞ്ഞ ജില്ലയിൽ ട്രാക്ടറുകളെ മാത്രം ആശ്രയിക്കേണ്ട പാതകളുണ്ട്. ഇവിടെയെത്തുന്ന ട്രാക്ടറുകൾക്ക് പെർമിറ്റിൻ്റെ പേരിൽ പ്രതിസന്ധികൾ ഉണ്ടാവുകയാണ്.

ഉപയോഗിക്കുന്ന ട്രാക്ടറുകൾ 15 വർഷം കഴിഞ്ഞാൽ വലിയ തുക മുടക്കിയാണ് പുതിയ ട്രാക്ടറും അംഗീകൃത ട്രെയിലറുകളും വാങ്ങുന്നത്. ഇതുമായി ആർടിഒ ഓഫീസുകളിൽ സമീപിക്കുമ്പോൾ പല കാരണങ്ങൾ പറഞ്ഞ് പെർമിറ്റ് അനുവദിക്കാതിരിക്കുന്ന അവസ്ഥയാണുള്ളത്. ജില്ലയിലെ മൂന്ന് ആർടിഒ ഓഫീസുകളിലും വ്യത്യസ്ഥമാനദണ്ഡമാണ് നിലവിലുള്ളത്. ഇതിൽ ഏകീകരണം ആവശ്യമാണ്. കൂടാതെ

പല ട്രാക്ടറുകളും വാണിജ്യ ആവശ്യത്തിന് തെറ്റിദ്ധരിപ്പിച്ച് റോഡിൽ നിരന്തരം ലോഡുകൾ കയറ്റുകയും ഇതുമൂലം പെർമിറ്റുള്ള വാഹനത്തിന്റെ ഡ്രൈവർമാരും ഉടമകളും തമ്മിൽ സംഘർഷങ്ങളും വാക്ക് തർക്കവും പതിവാണ്.

ഇതിനൊരു പരിഹാരം എംവിഡിയുടെ ഭാഗത്തുനിന്ന് ഉണ്ടാവണം.

പനമരം സിഎച്ച് സെന്റർ ചാരിറ്റി ഹാളിൽ നടന്ന യോഗത്തിൽ ജില്ലാപ്രസിഡന്റായി റെജി തോൽപ്പെട്ടി, സെക്രട്ടറിയായി അഖില്‍രാജ് കല്ലോടി, ട്രഷററായി ഭാസ്കരൻ ചുള്ളിയോട് എന്നിവരെ തിരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *