ഓർമ്മയിൽ ഉമ്മൻചാണ്ടി; അനുസ്‌മരണം സംഘടിപ്പിച്ചു
കോട്ടത്തറ: മുൻമുഖ്യമന്ത്രിയും കോൺഗ്രസിൻ്റെ അനിഷേധ്യ നേതാവുമായ ഉമ്മൻ ചാണ്ടിയുടെ ചരമദിനത്തിൽ കോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെണ്ണിയോട് ഓഫീസിൽ വെച്ച് ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്‌മരണയോഗവും നടത്തി. മണ്ഡലം പ്രസിഡൻ്റ് സി സി തങ്കച്ചൻ ഉദ്ഘാടനംചെയ്തു.
സി കെ ഇബ്രായി അധ്യക്ഷം വഹിച്ചു. യു ഡി എഫ് കൺവീനർ സുരേഷ് ബാബു വാളൽ, ബേബി പുന്നക്കൽ, ജോസ് പീയൂസ്, ആൻ്റണി പാറയിൽ, ഒ.ജെ ബിന്ദു, ഗ്രാമപഞ്ചായത്ത് അംഗം ജസ്റ്റിൻ സിറിയക്ക്, രശ്‌മി ജോസഫ്, ടി ഇബ്രായി, എം ആർ മൈക്കിൾ, വി ജെ പ്രകാശൻ, വി കെ ശങ്കരൻകുട്ടി തുടങ്ങിയവർ അനുസ്‌മരണപ്രസംഗം നടത്തി.





Leave a Reply