രേഖകളില്ലാതെ പണം കടത്താൻ ശ്രമം; 84.5 ലക്ഷം രൂപയുമായി രണ്ട് യുവാക്കൾ പിടിയിൽ
മുത്തങ്ങ: മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ രേഖകളില്ലാതെ കടത്തിയ 84.5 ലക്ഷം രൂപയുമായി രണ്ട് പേർ പോലീസ് പിടിയിൽ. കോഴിക്കോട് പുതുപ്പാടി സ്വദേശികളായ തെക്കുംപാടം വീട്ടിൽ റഹ്മാൻ (36), വള്ളിക്കെട്ടുമ്മൽ വീട്ടിൽ റെമീഷ് (33) എന്നിവരാണ് പിടിയിലായത്.
ബെംഗളൂരുവിൽ നിന്ന് പേപ്പർ റോളുകളുമായി വരികയായിരുന്ന ലോറിയിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. ലോറിയിൽ ക്യാബിനുള്ളിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്.
പണവും പിടിയിലായവരെയും തുടർ നടപടികൾക്കായി സുൽത്താൻ ബത്തേരി പൊലിസിന് കൈമാറി.





Leave a Reply