വാഴവറ്റ എഫ്.എച്ച്.സിക്ക് കാനറാ ബാങ്ക് നൽകിയ ആംബുലൻസിന്റെ താക്കോൽ ദാനം നിർവ്വഹിച്ചു
മുട്ടിൽ: മുട്ടിൽ ഗ്രാമപഞ്ചായത്ത് വാഴവറ്റ എഫ്.എച്ച്.സിയിലെ പെയിൻ ആന്റ് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി കാനറാ ബാങ്കിന്റെ സി.എസ്.ആർ ഫണ്ടിൽ നിന്നും അനുവദിച്ച ആംബുലൻസിന്റെ താക്കോൽ ദാന ചടങ്ങ് മുട്ടിൽ ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുട്ടിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.പി. രഞ്ജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ കണ്ണൂർ കനാറാബാങ്ക് ഡപ്യൂട്ടി റീജണൽ ഹെഡ് അനുഷ്മാൻ ഡേ മുഖ്യ പ്രഭാഷണം നടത്തി. മുട്ടിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന സി. നായർ സ്വാഗതവും, മുട്ടിൽ പഞ്ചായത്ത് സെക്രട്ടറി കെ. കുഞ്ഞിത്തുട്ടി നന്ദിയും പറഞ്ഞു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മുഹമ്മദ് ഷജീദ്, നിഷിദ് ചാഴിവയൽ, ലീഡ് ബാങ്ക് മാനേജർ വിനീഷ് ബാബു, കനാറാ ബാങ്ക് മുട്ടിൽ മാനേജർ ലിയ ജോസ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി. ജയരാജൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ സി.എം. ഓമന, പി.കെ. സുഹൈൽ, പി. സാജിത, കെ.എസ്. പ്രജിത, നാസർ നരിക്കോടൻ, പി.വി. കുര്യാക്കോസ്, സി.വി. ഗിരിജ, പി.എൻ. ബിനു, എം.ജി. സീന, എം.വൈ. ബീന, ഇ. സഫിയ ഇറക്കൽ, എൻ.ബി. ഫൈസൽ, പി.ആർ. സതീഷ്, കെ.പി. നബീസ, കെ.എം. ജോഷി, ഷെമീന ഷാജി, ആർ. ജോഷില റാണി, സി. ഗീത തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply