ആഘോഷമായി അലിഫ് ടാലൻ്റ് സംഗമം; സമ്മാനങ്ങൾ വിതരണം ചെയ്തു
മാനന്തവാടി: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ അംഗീകാരത്തോടെ നടത്തുന്ന അലിഫ് ടാലൻ്റ് ടെസ്റ്റ് മാനന്തവാടി ഉപജില്ല മത്സരം മാനന്തവാടി ജി.യു.പി സ്കൂളിൽ വെച്ച് ആഘോഷപൂർവ്വം നടന്നു. മുഴുവൻ മത്സരാർത്ഥികൾക്കും സമ്മാനം വിതരണം ചെയ്ത പരിപാടി വിദ്യാർത്ഥികളും രക്ഷിതാക്കളും വൻ ആഘോഷത്തോടെയാണ് സ്വീകരിച്ചത്. മാനന്തവാടി മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.വി.എസ് മൂസ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. അലിഫ് ജില്ലാ സമിതി അധ്യക്ഷൻ സുബൈർ ഗദ്ദാഫി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.പി മൊയ്തീൻ ഹാജി ഭാഷ അനുസ്മരണ പ്രഭാഷണവും, ബ്ലോക്ക് മെമ്പർ കേളോത്ത് അബ്ദുല്ല സമ്മാനവിതരണവും നടത്തി. മാനന്തവാടി എ.ഇ.ഒ സുനിൽ കുമാർ എം ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് രക്ഷിതാക്കൾക്ക് വേണ്ടി സംഘടിപ്പിച്ച ഫ്യൂച്ചർ ഫാമിലി പരിപാടിയുടെ ഉദ്ഘാടനം മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻറ് ടി.മൊയ്തു നിർവ്വഹിക്കുകയും അബ്ദുസ്സലാം മുട്ടിൽ വിഷയം അവതരിപ്പിക്കുകയും ചെയ്തു. അലിഫ് കൺവീനർ നൗഷാദ് കാക്കവയൽ പരിപാടിക്ക് സ്വാഗതം ആശംസിച്ചു. എച്ച്.എം വർക്കി, കെ.എ.ടി.എഫ് ഭാരവാഹികളായ യൂനുസ്.ഇ, ജലീൽ.എം, മുഹമ്മദ് കുട്ടി വാളാട്, ബാസിൽ ബി.യൂസുഫ്, മൻസൂർ, മുജീബ് തേറ്റമല എന്നിവർ ചടങ്ങിൽ സംസാരിച്ചു.
വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ, എൽ.പി വിഭാഗത്തിൽ ജി.എൽ.പി.എസ് കെല്ലൂരിലെ അമീൻ മാജിദ് ഒന്നാം സ്ഥാനവും, ജി.എച്ച്.എസ് വാരാമ്പറ്റയിലെ മുഹമ്മദ് റിസാൻ രണ്ടാം സ്ഥാനവും, ജി.യു.പി.എസ് തലപ്പുഴയിലെ ഫാത്തിമ സുഹറ സി മൂന്നാം സ്ഥാനവും നേടി. യു.പി വിഭാഗത്തിൽ ജി.യു.പി.എസ് തലപ്പുഴയിലെ ഫിദാ ഫാത്തിമ കെ.പി ഒന്നാം സ്ഥാനവും, എ.എൻ.എം.യു.പി സ്കൂൾ ഇടവകയിലെ ആയിഷ നജ്‌വ രണ്ടാം സ്ഥാനവും, ജി.എച്ച്.എസ് പുളിഞ്ഞാലിലെ മുഹമ്മദ് ഡാനിഷ് ടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ ജി.എച്ച്.എസ്.എസ് തരുവണയിലെ മിന്ഹ ഫാത്തിമ എൻ ഒന്നാം സ്ഥാനവും, ജി.എച്ച്.എസ്.എസ് തേറ്റമലയിലെ ഫാത്തിമ ശാദിയ എം രണ്ടാം സ്ഥാനവും, ജി.എച്ച്.എസ് വാരാമ്പറ്റയിലെ മിൻഹ ഫാത്തിമ മൂന്നാം സ്ഥാനവും നേടി. ഹയർസെക്കൻഡറി വിഭാഗത്തിൽ ജി.എച്ച്.എസ്.എസ് തരുവണയിലെ മുഹമ്മദ് ലുഖ്മാനുൽ ഹക്കീം, നിതാ ഫാത്തിമ, സിയ ഫാത്തിമ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ പങ്കിട്ടെടുത്തു.





Leave a Reply