July 21, 2026

സ്പെയിൻ ജയിച്ചാൽ കുഴിമന്തി സൗജന്യം: വാക്ക് പാലിക്കാൻ അമ്പലവയലിലെ വ്യാപാരി; നാളെ 1000 പേർക്ക് മന്തി വിതരണം ചെയ്യും

0
IMG_20260720_220439
By ന്യൂസ് വയനാട് ബ്യൂറോ

അമ്പലവയൽ: ഫുട്ബോൾ ലോകകപ്പിൽ തന്റെ പ്രിയപ്പെട്ട ടീമായ സ്പെയിൻ ചാമ്പ്യൻമാരായാൽ അമ്പലവയലുകാർക്ക് സൗജന്യമായി കുഴിമന്തി നൽകുമെന്ന വാഗ്ദാനം പാലിക്കാനൊരുങ്ങി പച്ചക്കറി വ്യാപാരിയായ ഷജീർ സീസൺ. ഫുട്ബോൾ ആവേശത്തിനിടയിൽ പച്ചക്കറി കടയിൽ തമാശ പങ്കുവെക്കുന്നതിനിടെയാണ് സ്പെയിൻ കിരീടം നേടുമെന്ന അടിയുറച്ച വിശ്വാസത്തിൽ ഷജീർ ഈ വൈറൽ പ്രഖ്യാപനം നടത്തിയത്. പിന്നീട് നാടൊട്ടുക്കും ഇതേറ്റെടുക്കുകയായിരുന്നു. ചില സാങ്കേതിക കാരണങ്ങളാൽ ഇന്ന് വിതരണം ചെയ്യാൻ സാധിച്ചില്ലെങ്കിലും നാളെ രാവിലെ 10 മണിക്ക് ശേഷം 1000 പേർക്ക് മന്തി വിതരണം ചെയ്യാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഷജീർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *