വി. കെ. നാരായണൻ അനുസ്മരണം സംഘടിപ്പിച്ചു
വെള്ളമുണ്ട: പബ്ലിക് ലൈബ്രറി വെള്ളമുണ്ടയിൽ വി. കെ. നാരായണൻ അനുസ്മരണം സംഘടിപ്പിച്ചു. റിട്ട. പ്രിൻസിപ്പാൾ എം. ചന്ദ്രൻ ചടങ്ങ് നിർവഹിച്ചു. എം. സുധാകരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗില്ലൻ ബാരി സിൻഡ്രോം അസുഖത്തെ അതിജീവിച്ച രാസിത്ത് അശോകൻ തൻ്റെ അനുഭവങ്ങൾ പങ്കുവെക്കുകയും ‘നന്ദി ഗില്ലൻ ബാരി സിൻഡ്രോം’ എന്ന പുസ്തകം പരിചയപ്പെടുത്തുകയും ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് അന്ത്രു മണിമ, പി. ജെ. ആൻ്റണി, എൻ. കെ. ബാബുരാജ് എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി മണികണ്ഠൻ എം സ്വാഗതവും ജോയിന്റ് സെക്രട്ടറി മിഥുൻ മുണ്ടക്കൽ നന്ദിയും പറഞ്ഞു.





Leave a Reply