July 21, 2026

വയനാട് മെഡിക്കൽ കോളേജ്: മടക്കിമലയിൽ ഭൂമിയുള്ളപ്പോൾ പുതിയ സ്ഥലം അന്വേഷിക്കുന്നത് അപഹാസ്യമെന്ന് ആക്ഷൻ കമ്മിറ്റി

0
IMG_20260721_203031
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട് സർക്കാർ മെഡിക്കൽ കോളേജിന് ജില്ലയുടെ മധ്യഭാഗത്തായി 50 ഏക്കർ ദാനഭൂമി ലഭ്യമായിരിക്കെ, പുതിയ സ്ഥലത്തിന് വേണ്ടി അധികൃതർ നെട്ടോട്ടമോടുന്നത് പരിഹാസ്യമാണെന്ന് മടക്കിമല മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി കുറ്റപ്പെടുത്തി. ഇക്കാര്യത്തിൽ വയനാട്ടിലെ ജനഹിതം മാനിക്കാൻ സർക്കാർ തയ്യാറാകണമെന്നും അല്ലാത്തപക്ഷം ശക്തമായ ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും യോഗം മുന്നറിയിപ്പ് നൽകി.

 

യോഗത്തിൽ ആക്ഷൻ കമ്മിറ്റി ചെയർമാൻ പി. പി. രനീഷ് അധ്യക്ഷത വഹിച്ചു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പി. യൂസഫ് യോഗം ഉദ്ഘാടനം ചെയ്തു. വി. പി. ശുക്കൂർ ഹാജി, ബിനു ജേക്കബ്, ഗഫൂർ വെണ്ണിയോട്, എസ്. പി. സജീഷ്, എടത്തിൽ അബ്‌ദുൾ റഹ്മാൻ, ജോർജ്ജ് പുൽപ്പാറ, ഉണ്ണി ജോസഫ്, മൊയ്തു കാവുങ്ങൽ, ബഷീർ മുളാറമ്പത്ത്, ലത്തീഫ് പഞ്ചാര, നൗഷാദ് മുട്ടിൽ, എം. കെ. റസ്സാഖ്, ടി. യു. സഫീർ, സ്റ്റാൻലി, സതീശൻ കരിങ്കുറ്റി, ഖാദർ മടക്കിമല എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *