മേരി മാതാ കോളേജിൽ ‘ആരോഹൺ 26’ പ്രവേശനോത്സവം സംഘടിപ്പിച്ചു
മാനന്തവാടി: മേരി മാതാ കോളേജിൽ ഒന്നാം വർഷ ബിരുദ പ്രവേശനോത്സവവും അധ്യയന വർഷ ഉദ്ഘാടനവും മാനന്തവാടി മണ്ഡലം എം.എൽ.എ ഉഷ വിജയനുള്ള സ്വീകരണവും ‘ആരോഹൺ 26’ എന്ന പേരിൽ കോളേജ് ഗോൾഡൻ ജൂബിലി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത എം.എൽ.എ ഉഷ വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കലാലയ ജീവിതത്തിലേക്ക് ചുവടുവെക്കുന്ന വിദ്യാർത്ഥികൾക്ക് പ്രചോദനമേകുന്നതായിരുന്നു ഉദ്ഘാടന പ്രസംഗം. കോളേജ് മാനേജർ ഫാദർ സിബിച്ചൻ ചേലക്കപ്പള്ളിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ പ്രൊഫസർ ഡോ. തോമസ് മോണോത്ത് സ്വാഗതവും വൈസ് പ്രിൻസിപ്പൽ ഫാ. അജയ് ആന്റണി കൃതജ്ഞതയും രേഖപ്പെടുത്തി.





Leave a Reply