July 23, 2026

സി.എൻ.ജി വിലവർധനവ്: ഓട്ടോറിക്ഷാ തൊഴിലാളികൾ പ്രതിസന്ധിയിൽ

0
IMG_20260723_102228
By ന്യൂസ് വയനാട് ബ്യൂറോ

പീച്ചങ്കോട്: സി.എൻ.ജി വിലക്കയറ്റവും സ്പെയർ പാർട്‌സുകളുടെ അമിത വിലയും കാരണം ഓട്ടോറിക്ഷാ മേഖല രൂക്ഷമായ പ്രതിസന്ധിയിലാണെന്ന് വയനാട് ജില്ല സി.എൻ.ജി ഡ്രൈവേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി യോഗം ചൂണ്ടിക്കാട്ടി. പീച്ചങ്കോട് വെച്ച് ജില്ലാ പ്രസിഡന്റ് ഹുസൈൻ തരുവണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ വിലയിരുത്തലുണ്ടായത്. പ്രതിസന്ധിയിലായ സി.എൻ.ജി വാഹനങ്ങൾ മാറ്റി പകരം ഡീസൽ, ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ കമ്പനികൾ എക്സ്ചേഞ്ച് സൗകര്യം നൽകാൻ തയ്യാറാകാത്തത് തൊഴിലാളികളുടെ ദുരിതം ഇരട്ടിയാക്കുന്നുണ്ടെന്ന് യോഗം വ്യക്തമാക്കി. ഈ വിഷയങ്ങളിൽ വാഹന കമ്പനികൾ അടിയന്തരമായി ഇടപെട്ട് ദുരിതത്തിലായ ഓട്ടോറിക്ഷാ തൊഴിലാളികളെ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *